എൻ്റെ പുലമ്പലുകൾ - 78

എൻ്റെ  പുലമ്പലുകൾ - 78


പുലരുവാനിനിയുമുണ്ടേറെ വിലപ്പെട്ട സമയം 
പുലർത്തുവാനുണ്ടായിരം കാര്യങ്ങളിനിയും
പുണർന്നില്ല നിദ്രാദേവിയും വാഗീശ്വരിയുമകന്നു
പൂർണ്ണതയിലൊന്നുമേ ഒരിക്കലുമെന്നറിഞ്ഞു

കാലമെന്ന മഹാമേരു വളർന്നുകൊണ്ടേയിരുന്നു
കല്പിതമായി കിട്ടിയൊരു കനിയുടെ മധുരച്ചവർപ്പുകൾ
കാലാന്തര യാത്രകളിനിയെങ്ങോട്ടേക്കോയീ ജീവിതം
കാർന്നു തിന്നുന്നു സുഖ ദുഃഖങ്ങളീ  പഞ്ചഭൂതകുപ്പായത്തേ ..!!


ഞെട്ടറ്റു വീഴാൻ കൊതിക്കുന്നു മാനസ വ്യാപാരം
ഞെട്ടി  ഉണർത്തുന്നു മായെന്നമായാ മനോഹര സുന്ദരി
ഞാന്നു കിടക്കുന്നു മതമാത്സര്യങ്ങളുടെ നടുവിലായി
ഞാനെന്ന ഞാനിനെയിനിയുമറിയാതെ ഹോ കഷ്ടം , ശിഷ്ടം ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “