ഞാനാര് നീയാരെന്നുന്നറിയുമോ ..!!

ഞാനാര് നീയാരെന്നുന്നറിയുമോ ..!!



ഞാനാര് ആരെന്നറിയുമോ 
മോഹങ്ങളുടെ ചിറകിലേറി പറക്കും
മനോഹര താഴ് വാരങ്ങള്‍ കണ്ടു
മടങ്ങുന്ന നേരത്തും തേടിയലഞ്ഞു
മറ്റാരും കാണാത്ത വീഥികളിലുടെ
മാറി മറിയുന്ന കാഴ്ചകള്‍ കണ്ടു
ഞാനാര് നീയാരെന്നുന്നറിയുമോ ..!!

ഞാണില്‍ കളിക്കുമീ ജീവിതം
ചാണോളം വയറിന്റെ തന്ത്രികള്‍
മീട്ടുന്ന രാഗം വിശപ്പല്ലയോ...
അതിനുയറുതി വരുമ്പോഴെക്കും
നാള്‍ വിരക്കിടയുടെ എല്ലില്ലാ
സ്നേഹത്തിന്‍ രാഗാനുഭാവങ്ങള്‍
ഞാനാര് നീയാരെന്നുന്നറിയുമോ ..!!

ഞാവല്‍പ്പഴത്തിന്‍റെ സ്വാദോ
ഞാന്നു കിടക്കും മുന്തിരിയുടെ ലഹരിയോ
ഞെരിഞ്ഞമരും കിനാക്കള്‍ തന്‍
ഞെട്ടറ്റു വീഴും മോഹഭംഗങ്ങളോ
ഞാനാര് നീയാരെന്നുന്നറിയുമോ ..!!

നീയും ഞാനും തമ്മിലുള്ള
നീക്കാനാവാത്ത മായാ ഭിത്തിയോ
നീങ്ങി നിരങ്ങി മുന്നേറുമ്പോഴായ്‌
അറിയുന്നു എകമൊന്നോന്നുമാത്രം
എന്നുള്ളിലുള്ളതല്ലോയി പ്രപഞ്ചമത്രയും
എകമാം നീ ഞാനുമൊന്നല്ലയോ
ഞാനാര് നീയാരെന്നുന്നറിയുമോ ..!!

ജീ ആര്‍ കവിയൂര്‍ 

Comments

Cv Thankappan said…
നല്ല കവിത
ആശംസകൾ സാർ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “