കുറും കവിതകള്‍ 784

പൊന്‍ വെയില്‍ മുറ്റത്ത്
മനമാകെ പ്രഭാപൂരം
എന്നെ ഞാനറിയുന്നു ..!!

മാനം പെയ്യതൊഴിഞ്ഞു
യാത്രയയക്കാനെത്തിയ
മുകില്‍ പെണ്ണ് വീണുടഞ്ഞു ..!!

പഞ്ചഭൂതങ്ങളെരിഞ്ഞമര്‍ന്നു
സ്വാഹാ ദേവിക്ക് പ്രസാദമായ്
ഇന്ന് നീ നാളെ ഞാന്‍ ..!!


വിശപ്പിന്റെ മുനമ്പിൽ മുള്ളും പൂവും
ഒരുപോലെ ഉള്ളിലാക്കാനുള്ള 
അതിജീവനത്തിനായി നീളുന്നു 
കാര്യങ്ങൾക്കു ശക്തിയാരു നൽകുന്നു..!!


മേയുന്നുണ്ട് വണ്‍മേഘങ്ങളാകാശത്തു
മരുഭൂമിയില്‍ ഇടയനോടോപ്പം
വിശപ്പിന്‍ നിരകള്‍ കൂട്ടത്തോടെ ..!!

ആകാശം മുട്ടാന്‍ നീളുന്നുണ്ട്
ശിഖരങ്ങളാര്‍ക്കോവേണ്ടി
താഴെ തണല്‍ പരത്തുന്നു ..!!

അസ്തമയാകാശം നോക്കി
പറക്കുന്നുണ്ട്‌ മയില്‍ .
പൂക്കുന്നുണ്ട് പ്രണയം  ചക്രവാളത്തില്‍ ..!!

പാടുവാനില്ല രാരിരം
തെരുവോരം ഉറങ്ങുന്നുണ്ട്
വീണേടം വിഷ്ണുലോകം ..!!

മഞ്ഞു മൂടി കിടപ്പുണ്ട്
ജ്ഞാനപാന ജനിച്ച
ഇല്ലപ്പടിയിന്നു മൗനം !!

പുലരുന്നുണ്ട് പൊൻവെട്ടം
പ്രത്യാശ്യയുടെ തുടിപ്പുകൾ
പുതുവർഷ  പുലരി പിറന്നു  ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “