പൈങ്കിളിപ്പെണ്ണെ ...!!
വാക്കുകൾ വാക്കുകൾ തമ്മിൽ കലഹിച്ചു
മുറിവേറ്റു തളർന്നുറങ്ങും മരുപ്പറമ്പിൽ
ഇരട്ടവാലന്മാർ കരണ്ടുതിന്നു കണ്ണെത്തും വരെ
ഉറക്കം നടിച്ചു കിടക്കുമ്പോൾ ചിലമനസ്സുകളിൽ
ഉണർന്നു മുഷ്ടിചുരുട്ടി അലറുന്ന ലാവയായ്
പടരുന്നു വിശ്വാസങ്ങളൊക്കെ ചവുട്ടി മെതിച്ചു
പരിണയിക്കുന്നു ചിലനാവിൽ നിന്നും ഉറക്കാൻ
ഉപയുക്തയാകുന്ന ഉറക്കു മരുന്നായി മാറുമ്പോൾ
മനസ്സിന്റെ കുരുക്ഷേത്രത്തിൽ അർജുനന്റെ
വിഷാദം ഇല്ലാതെ മൃതസഞ്ജീവനിയാകുന്നുവല്ലോ
വരിക വരിക എൻ ആശ്വാസ വിശ്വാസമേ ആനന്ദമേ
എന്നുമെൻ വിരൽത്തുമ്പിൽ തത്തിക്കളിക്ക പൈങ്കിളിപ്പെണ്ണെ ...!!
Comments
ആശംസകൾ സാർ