അലിഞ്ഞു അലിഞ്ഞു പോയ് ..!!
അവളൊരു കടലിലായിരുന്നു
നീലക്കണ്ണുകൾ ആഴക്കടലായി പരന്നു കിടന്നു
അളകങ്ങൾ പല തീരങ്ങളായി മാറുന്നപോലെ
അവളുടെ ചിരി തിരമാലകളായ് മാറുമ്പോൾ
ഹൃദയം മൗനമായ് ആയിരത്തൊന്നു രാവുകളുടെ
മറക്കാനാവാത്ത പ്രണയ കഥകൾ വിളമ്പി
അവളുടെ പുരിക ചൊടികൾ വളഞ്ഞു
കോപത്താൽ സുനാമിയായി മാറുമ്പോൾ
അവൻ ഒരു ചെറുവള്ളത്തിൽ അവളുടെ
വിരിമാറിൽ എല്ലാം നഷ്ടപ്പെട്ടവനെ പോലെ
ആ നീലിമയിൽ അലിഞ്ഞു അലിഞ്ഞു പോയ് ..!!
Comments
ആശംസകൾ സാർ