നമുക്ക് വീണ്ടും പ്രണയത്തിലാവാം ...!!
നമുക്ക് വീണ്ടും പ്രണയത്തിലാവാം ...!! ആകാശം ഉടുത്തിരുന്നു മേഘങ്ങളേ ഒളിപ്പിച്ചിരുന്നു അവളുടെ നഗ്നതയെ മാറീടാമിനി നമ്മക്ക് അക്ഷരങ്ങളായി ജീവിക്കാം പ്രണയ പുസ്തക താളുകളില്‍ കെട്ടിപ്പിടിക്കുക സ്വയം എവിടെ നീയാണെങ്കിലും ഏകിടാം മനോകാമനകള്‍ മനോഹരതീരത്തു നിന്നും ശക്തമാം വാക്കുകള്‍ പറഞ്ഞുതീര്‍ക്കാം മൗനഭാഷയാല്‍ നിനക്ക് പറക്കണമെങ്കില്‍ ബാധ്യതപ്പെട്ടവനായിരിക്കുക ഈ ഭൂവിനെ വിട്ടകലണമെങ്കില്‍ അറിയുക സ്നേഹം കൈവശാപഹരണം ആവാതെ ഇരിക്കട്ടെ വീണ്ടും നമുക്ക് പ്രണയാതുരതയില്‍ മുങ്ങാം വിട്ടകലാം വിദ്വേഷത്തിന്‍ തരിശുഭൂമികള്‍ നോവിന്റെ ആഴങ്ങള്‍ കടന്നു വീണ്ടും നമുക്ക് കണ്ടു മുട്ടാമാ പ്രണയ കവാടത്തിലായ് നടന്നു കയറാം ജീവിത പാതയിലുടെ കോപത്തിന്റെ അഗ്നിയില്‍ നിന്നും അകലാം പ്രണയത്തില്‍ അലിയാം വീണ്ടും പൊടിപടലങ്ങളകറ്റി ദുരാഗ്രഹത്തിന്റെ മതിലുകള്‍ താണ്ടി നമുക്കിരിക്കാം സ്നേഹത്തിന്‍ തല്‍പ്പത്തിലമരാം കഴിഞ്ഞ കൊഴിഞ്ഞ കാലത്തിനെ അകറ്റി നടക്കാം പ്രണയത്തിന്‍ പൂവിതറിയ പാതകളിലുടെ മുന്നേറാം വരിക വരിക നമുക്ക് വായിച്ചിടാം നമ്മുടെ ഹൃദയ താളുകള്‍ നമുക്ക് പ്രണയത്തില്‍ ആറാടീടാം വീണ്ടും സാഗര തിരമാലകളായി പുണരാം...