Posts

Showing posts from February, 2017

ശരണം ശരണം

ഹരിവരാസനം കേട്ടുമയങ്ങും ഹരിത വനങ്ങളെ നിങ്ങള്‍ക്കൊപ്പം നിത്യം ഹരിഹര നാമത്താല്‍  മാറ്റൊലി കൊണ്ടുണരും  ഗിരിനിരകളെ ദിനവും നിങ്ങള്‍  തത്വമസീപ്പോരുളറിഞ്ഞു ശരണമന്ത്രത്താല്‍ അയ്യപ്പ പാദസ്പര്‍ശനമേറ്റ് മറ്റാര്‍ക്കുമില്ലാത്തൊരു ജന്മപുണ്യമല്ലോ ...!! ദുഃഖം മറന്നൊരു  ഭക്തക്കടല്‍ തിരമാലകള്‍  പതിനട്ടു പടികയറി ഇറങ്ങി കര്‍പ്പൂരാഴിയോഴിഞ്ഞു സന്തോഷചിത്തങ്ങളുടെ  കലി ദോഷമകന്നു മടങ്ങുമ്പോള്‍ കണ്ണടച്ചു തപം ചെയ്യും ചിന്മുദ്രാഗിതനെ നിന്‍ അപദാനം എഴുതി പാടാനെനിക്കെന്നും ഭാഗ്യം തരണമേ ശരണമന്ത്രപ്പോരുളെ ശാസ്താവേ ശരണം ശരണം ...!!

ഞാനും ഞാനും ......

എല്‍ ആന്‍ഡ്‌ ടീ വിട്ടും കൊല്‍ക്കത്തയും വിട്ട് കൊച്ചിയില്‍ വന്നിട്ടും കൊല്ലത്തു പോയിട്ടും അച്ചിയും ഇല്ലവും അകലത്തു തന്നെ തലയില്‍ വരച്ചത് ചിരച്ചാലും ചിരിച്ചാലും മായുകില്ലല്ലോ മടികളഞ്ഞു പടികയറിയിറങ്ങുന്നു നിത്യം കൊച്ചിയും കൊല്ലവും കവിയൂരുമായീ ആറുകള്‍ താണ്ടിയും വണ്ടികള്‍ കയറിയീ  ജീ ആര്‍ നഷ്ടദിനങ്ങളുടെ രുചികളും പച്ചിപ്പാര്‍ന്ന കാഴച്ചകള്‍കണ്ടും ആരുമറിയാതെ ഇങ്ങനേ എങ്ങിനയോ ജീവിക്കുന്നു ജന്മജന്മാന്തര കര്‍മ്മ കാന്താരങ്ങള്‍ താണ്ടി......!!

വിരിയുന്നുണ്ട് കൊഴിയുവാന്‍

വിരിയുന്നുണ്ട്  കൊഴിയുവാന്‍ വിടരുന്നുണ്ട് മലരുകള്‍ വിരിഞ്ഞു കൊഴിഞ്ഞു  ചിതറുവാന്‍ വഴികളില്‍ കണ്ടുമുട്ടുന്നുണ്ട് ഹൃദയങ്ങള്‍ പിരിഞ്ഞു പോകുവാന്‍ നാളെക്ക്  ഉണ്ടോയില്ലയോ അറിയില്ലയീ പ്രണയ വസന്തങ്ങള്‍ നാളേക്കുള്ള ജീവിതത്തിന്‍ നാലുനാളുകള്‍ ഉണ്ടാവുമോന്നറിയില്ല താടകത്തിന്‍ കരയിലെ കുന്നിന്‍ ചുണ്ടുകളെ ചുംബിച്ചകലുന്നു വെണ്‍ മേഘ രാഗങ്ങളായ് പൂവിന്‍ നെഞ്ചകത്തില്‍ തണുതണുത്തയഗ്നി ഹൃദയത്തിന്‍ ദര്‍പ്പണത്തിലായീ സന്ധ്യ ഇറങ്ങട്ടെ ദാഹിക്കുന്നു ഇദയം നിനക്കായ്‌ ദാഹിക്കുന്നു രാവും നാവിന്‍ തുമ്പിലായ്‌ മധുര മൊഴുകുന്നു നിന്‍ നാമമത്രയും ഇന്നുയീ നാവിനാല്‍ എല്ലാ സന്തോഷവും എനിക്ക് നല്‍കുക വിടരുന്നുണ്ട് മലരുകള്‍ വിരിഞ്ഞു കൊഴിഞ്ഞു  ചിതറുവാന്‍ ...!! ജീ ആര്‍ കവിയൂര്‍ 22 -02-2017

അക്ഷരം പൂക്കും വരേക്കും ...!!

അക്ഷരം പൂക്കും വരേക്കും ...!! വരികയിനി നമുക്കിനിയാരുമറിയാതെ  ഒളിച്ചോടീടാം പൂത്തുലഞ്ഞു  സുഗന്ധം നിറയും സ്വപ്നലോകത്തേക്ക് ചുണ്ടുകള്‍ കോര്‍ത്തു ശ്വാസമൊന്നാമിടത്തേക്കു കണ്ടതൊക്കെ സത്യമായീടുകിലെന്നു ആശിച്ചീടാം തളിര്‍ക്കട്ടെ നിറയട്ടെ സന്തോഷത്തിന്‍ പൂത്തിരി നിന്റെ ചിന്തകളാല്‍  നിറയുന്നെന്‍ ഹൃദയത്തിലാകെ അമൂല്യമാം എഴുതിയാലും തീരാ അക്ഷര നിധികള്‍ നിരയാര്‍ന്ന നിന്‍ കരിമിഴികളിലെ കവിതകളൊക്കെ പകര്‍ത്തി എഴുതാമിനി ഞാനെന്‍  വിരല്‍തുമ്പിനാല്‍ കണ്ണുനീരാല്‍ നനഞ്ഞു മായുന്നുവല്ലോ വേദനയാല്‍ മൗനത്തിന്‍ താഴ് വാരങ്ങളില്‍ പുല്‍ നിറയും പോലെ ഏന്തേ ഇതൊക്കെ പ്രഹേളികയായ്‌ മാറുന്നത് പോലെ നീ ഇല്ലാതെ ഞാനില്ലാതാകുന്നുവല്ലോ എന്നൊരു ചിന്ത എന്നില്‍ വെമ്പുന്നു നിന്നോടു പറയുവാന്‍ ഞാന്‍ എത്രമേല്‍ നിന്നെ കാംഷിച്ചിരുന്നു എന്ന് ഉണ്ടോ നീ അറിയുന്നുണ്ടോ പോയ്‌ പോയ വസന്തങ്ങളൊക്കെ ഇനിയും വരുമെന്ന് കാത്തിരിപ്പു ഈ അക്ഷരമൊടുങ്ങാത്ത കവിതയുമായ്‌ ....!! ജീ ആര്‍ കവിയൂര്‍ 22- 02- 2017

എന്നില്‍ നിറഞ്ഞിടുക

തരംഗമായ് നിറഞ്ഞിടും തനുവിലായ് പടര്‍ന്നിടും തഴുകിയുണര്‍ത്തി തഴുതിടാതെയകന്നിടുന്നുവോ തരളിത മധുര ലഹരിയായ് തിളങ്ങിടുന്നുവല്ലോ താളമായ് വിലോലമായ് മോഹന രാഗമായെന്‍ തരളതപോലങ്ങളില്‍ സുഖം പകരും സ്വപ്നമായ് വിടര്‍ന്നു പൂവിട്ടുവല്ലോക്ഷരങ്ങളായ് വിരലിലുടെ വിരഹ ഗാനമായ് പ്രതിധ്വനിക്കുന്നുവല്ലോ താളലയങ്ങളില്‍ നിന്നോര്‍മ്മകള്‍ തരംഗമായ് തനുവില്‍ പടര്‍ന്നിടുന്നുവല്ലോ തരികയെന്നുമീ തണലായ്‌ നീ എന്നില്‍ നിറഞ്ഞിടുക കവിതേ...!! ജീ ആര്‍ കവിയൂര്‍ 19 -02-2017

ഏകാന്തതയുടെ മരണം

ഏകാന്തതയുടെ മരണം എവിടെയോ തൊട്ടുണര്‍ത്തി നീയെന്‍ ഏകാന്തതകളില്‍ കനല്‍ നിറച്ചു നിറങ്ങള്‍ മിന്നി തെളിഞ്ഞു മറഞ്ഞു നഷ്ടങ്ങളുടെ ഏടുകളില്‍ നിന്നും പ്രിയപ്പെട്ടതു പലതും കൈവിട്ടുവോ തണല്‍ മര ചോട്ടിലെ മര്‍മ്മരങ്ങളും കുളിര്‍ കാറ്റിന്റെ കുഞ്ഞു തലോടലുകളും വിളറി വെളുത്ത പകലിന്റെ മുകളില്‍ കറുത്ത തിരിശീല വീഴ്ത്തിവന്ന സന്ധ്യകളില്‍ നിന്റെ കാല്‍പ്പെരുമാറ്റം അസ്വസ്ഥമാക്കുന്നുവോ അക്ഷരകുഞ്ഞുങ്ങള്‍ ഗര്‍ഭപേറുന്നു മനസ്സില്‍ നിന്നും വിരലുകളാല്‍ പെറ്റ് വീഴുമ്പോള്‍ ഉണ്ടാവും അനുഭൂതിയുടെ ലഹരിയില്‍ നിന്നും പെട്ടന്നുണര്‍ന്നു വിറയാര്‍ന്നു ഉച്ചത്തില്‍ ഉള്ള ഉപദ്രവസഹായിയാം മൊബൈലില്‍ തെളിഞ്ഞ നിന്‍ ഓര്‍മ്മമുഖം അക്ഷരങ്ങള്‍ക്ക് ക്ഷതം വീണ്ടും ഏകാന്തതയുടെ മരണം ജീ ആര്‍ കവിയൂര്‍ 16 .02 .2017

ശ്രീ ഹനുമല്‍ സഹായം

Image
ശ്രീ ഹനുമല്‍ സഹായം തൊഴുതുവലംവെച്ചു വരുന്നോര്‍ക്കെല്ലാം തുണയേകുന്നൊരു ദിവ്യ കാരുണ്യമേ തൂണിലും തുരുമ്പിലും നിന്‍ ചൈതന്യമെന്നില്‍ തണലായ് താങ്ങായ് നിത്യം തീരണമേ രാമ നാമാത്തിന്‍ പോരുളറിഞ്ഞവനെ രാമായണകാലമത്രയും രാമന്റെ ദൂതനായ് രമയുടെ ദുഖമറിഞ്ഞു ലങ്കയെ ഭസ്മമാക്കിയവനെ രാവും പകലും നിന്‍ നാമമെന്‍ നാവിലുദിക്കണേ ജയ്‌ ശ്രീരാം ജയശ്രീരാം ജയ്ശ്രീരാം ജയ്‌ ജയ്‌ ജയ്‌ ജയശ്രീരാം ജയ്ശ്രീരാം ശ്രീരാം ജയരാം ജയ്‌ ജയ്‌ രാം ശ്രീരാം ജയരാം ജയ്‌ ജയ്‌ രാം ത്രേതായുഗത്തില്‍ ശ്രീ രാമാമ സ്വാമിക്കൊപ്പം തൃക്കവിയൂരില്‍ വന്നവനേ  കപിവരനേ  കവിവരനേ തൃദോഷങ്ങളെയൊഴിച്ചു   ദാരിദ്ര ദുഃഖമകറ്റി തൃക്കണ്‍പാര്‍ത്തെങ്കളെ നീ  അനുഗ്രഹിക്കേണമേ ..!! ജീ ആര്‍ കവിയൂര്‍ 15 -02 - 2017

നീമറയല്ലേ ...!!

Image
നീമറയല്ലേ ...!! കാര്‍മേഘ നിഴലകന്നു പൊന്നിലാവുദിച്ചു മുഖകാന്തിയേറ്റി മുല്ലപ്പൂ പുഞ്ചിരിവിരിഞ്ഞു നിറഞ്ഞ മനസ്സിലുദിച്ച അക്ഷര മഴയില്‍ ഞാനുമെന്‍ കിനാക്കളില്‍ വിരിഞ്ഞ കവിത അറിയാതെ എന്നെ വിട്ടകലുന്നുവോയിനിയും ഇല്ലാവില്ല ഒരുമ്പോക്ക് പോകുവാനാവില്ലയവളി ചില്ലകളില്‍ കാറ്റായി പുങ്കുയിലിന്‍ പാട്ടിലാകെ അരുവിയുടെ കളകളാരവങ്ങളില്‍ നിറയുന്നുവല്ലോ അകലെ കുന്നിന്‍ ചരുവില്‍ മാഞ്ഞു വീണ്ടും ആഴിയില്‍നിന്നുമുണരുന്നുവല്ലോ ഞാനറിയാതെ എന്നിലൂറുന്നുവല്ലോ ഒരു സ്വാന്തനമായ് അനുരാഗ വീചിയായ് മാറ്റൊലി കൊള്ളുന്നുവല്ലോ എന്‍ നിദ്രയില്‍ ഉണര്‍വായെന്നുമിന്നും നീ ഉണ്ടാവണേ ഉയിര്‍രകലും വേളകളിലും എന്‍ നിറസാനിദ്ധ്യമായ് ആത്മാവിന്‍ അമര ഗീതമായ് നില നില്‍ക്കണേ അക്ഷരാനന്ദമേ ചിന്മയമേ ഉയിരിന്‍ ഉയിരേ കവിതേ ...!! ജീ ആര്‍ കവിയൂര്‍ 11 02 2017 ചിത്രം കടപ്പാട് Fathima Pookkalude Thozhi ‎

കാത്തിരുപ്പ്

Image
കാത്തിരുപ്പ് കാത്തിരിപ്പിന്റെ കാതിലൊരു കിന്നാരം മൂളാൻ കനവിന്റെ ഇരുളിലൊരു തിരിവെട്ടമാവാൻ കഷ്ടനഷ്ടങ്ങളുടെ കയറ്റം കയറുമ്പോളൊന്നു കൈപിടിച്ചു  പതുക്കെ പിച്ചവച്ചു നടത്താൻ കണ്ടില്ലായെന്ന് നടിച്ചു മുന്നേറാൻ നിന്നാലാവുമോ കഴിയില്ല കാലം കോറിയിട്ട  ചിത്രങ്ങളുടെ  നിഴലിൽ കലങ്ങിയ കണ്ണുമായി നീ എന്നുമൊരു  വിങ്ങലായി കദനമായി കവിതയായ് എനിക്ക്  സ്വാന്തനം  മാറുന്നുവല്ലോ കാര്‍മേഘം നീങ്ങിയ മാനത്തു തിരതല്ലുമാനന്ദമറിയാന്‍ കലർപ്പില്ലാ സ്നേഹമേ അറിയുക ഇനിയെങ്കിലും സമയമായ് കൊതിയോടെ കാണുന്നു വരാൻ വെമ്പുന്ന നിത്യശാന്തിയിതാ കതകിൽ മറവിലെവിടെയോ നിന്ന് മാടിവിളിക്കും പോലെ ...!! ജീ ആര്‍ കവിയൂര്‍ 3 .2.2017

നിയതിക്കു വന്ദനം

നിയതിക്കു വന്ദനം ഓർമ്മകളുമ്മവെക്കുമെന്‍ ഓടിയകന്ന ദിനങ്ങളേ.. നിങ്ങളെനിക്കു സമ്മാനിച്ച സമ്മോഹന കനവുകളായിരം സജലനയങ്ങളെ നിങ്ങള്‍ കണ്ടതല്ലേ ആ കൊഴിയും പൂക്കളുടെ വണ്ടകന്ന വേദന നിറംമങ്ങി നരച്ചോരാ രാവുകളില്‍ നിഴലകന്ന വേളകളില്‍ മൃദുലതകളെ തൊട്ടുണര്‍ത്തിയ  അനുഭൂതി പൂത്തുതളിര്‍ത്ത വേളകളിന്നു എവിടെപോയ്‌ മറഞ്ഞുവോ ഇനി തേടാനൊരുയിടമില്ലയീ ജനിമൃതികളിനി വേണ്ട .... നിമിഷാന്തകാരത്തിന്‍ അങ്ങേപുറത്തോ നീലിമ പടരും നിന്നിലലിയാന്‍ കൊതിയൂറുന്നുവല്ലോ നിയതി നിനക്കെന്റെ സഹസ്രകോടി വന്ദനം ...