Posts

Showing posts from January, 2013

കുറും കവിതകള്‍ -52

കുറും കവിതകള്‍ -52 തെരുവിന്‍ ഓരത്തെ വാതിലുകളില്‍ കരയുന്ന വയറുകളുടെ നിരകള്‍ തേടി നീല ഞരമ്പുകള്‍ അടുത്ത ജന്മത്തിലോ ആശകളൊക്കെ നിരാശയാക്കി  നിനക്കായി ആത്മദാഹങ്ങളുമായി   കാത്തിരിക്കാം ചിന്തകള്‍ക്ക്  ചിതലെടുക്കുവോളം നിന്നെകുറിച്ചായിരുന്നു അങ്കലാപ്പുകള്‍ എന്നിട്ടും നീ അതറിയാതെ  തനിച്ചാക്കി  പോയിയല്ലെ എന്റെതാണെങ്കിലും    നിഴല്‍ എപ്പൊന്‍ഴും  കൂടെ ഉണ്ടല്ലോ  അതല്ലോ ഏക ആശ്വാസം  അവന്‍ അവളെ വിളിച്ചു  ചക്കരെ പഞ്ചാരേ എന്നു , അതല്ലേ പറ്റുകയുള്ളല്ലോ പിന്നെ അതൊക്കെ വര്‍ജ്ജ്യമല്ലേ വാക്കുകള്‍ നഷ്ടമായി  നിന്റെ ഈണങ്ങളുടെ  നിഴലിന്‍ മറവില്‍ കൈയും  കാലും  പിടിച്ചു  കാശും  കൊടുത്തു  കിട്ടിയതിനേക്കാള്‍    കഷ്ടപ്പെട്ട്  നേടിയെടുത്ത കൈയോപ്പിനില്ലല്ലോ തിളക്കമേറെ 

ഏറെ നാളുകളിനിയുമില്ല

ഏറെ നാളുകളിനിയുമില്ല നേടിയതെന്ത്  ഈ  കാലമത്രയും മൌനത്തില്‍  നിന്നും ഉണര്‍ന്നുയുരിയാടുക നൊമ്പരങ്ങള്‍  ഏറെയായി ഞാനെന്നൊരു അഹം വിട്ടു പടപാളയം താണ്ടാമിനിയും അശ്വമേധം മതിയാക്കാം ,സ്പര്‍ദ്ധയും അസുയയും കുശുമ്പും കുന്നായിമ്മകളും കുന്നികുരു പോലെ ചെറുതല്ലയോയി ജീവിതമെന്ന മൂന്നക്ഷരങ്ങള്‍ മാത്രം പോകാന്‍  ഇനിയും ഏറെ നാളുകളിനിയുമില്ലയി ഭൂമിയില്‍

ആരുണ്ട്‌ മുന്നോട്ടുവരിക

ആരുണ്ട്‌ മുന്നോട്ടുവരിക  ചങ്കു  പറിച്ചു  കാട്ടുവാന്‍ ചങ്ങാതി ഞാനൊരു ചങ്ങന്‌ പുഴ കാരനുമല്ല ഇടയില്‍ നിന്ന് പറയട്ടെ ഇടപ്പള്ളി യിലെ ഇറയത്തു പോലും നില്‍ക്കുവാനുള്ള യോഗ്യതയോ നഷ്ടപ്പെട്ടൊരു കവിതയുടെ വിത തേടുന്നു കപിയുടെ പിന്‍ തുടര്‍ച്ചക്കക്കാരനായി തടുക്കുന്നു അക്ഷരങ്ങളുമായിയുള്ള മല്‍പ്പിടുത്തത്തില്‍ തോറ്റൊരു മടഠയനായി കാണുന്നവയെ വരച്ചും കുറിച്ചും കുത്തിയും വെട്ടിയും കഴിയുന്നു കവിയൂരുകാരനായി നാടോടിയായി നട്ടം തിരിയുന്നു നഷ്ടമായി കൊണ്ടിരിക്കും ഭാഷയുടെ ആഴപ്പരപ്പുകള്‍ അളന്നു മുന്നേറുന്നു എന്നെ നേര്‍വഴി ഒന്ന് കാട്ടി നടത്താന്‍ ആരുണ്ട്‌ മുന്നോട്ടുവരിക സധൈര്യം

നീ അകന്നുവോ ......

നീ അകന്നുവോ ...... പൂത്തുലഞ്ഞില്ല  ഒന്നുമേ വരികളിലും വാക്കുകളിലോന്നുമേ കരഞ്ഞു  തോര്‍ന്നെന്നു  കരുതിയ മനസ്സിലിനിയും കദനങ്ങളിനിയുമുണ്ടോ കുത്തി കുറിക്കാനിരുന്നു കുത്തഴിഞ്ഞില്ല വെട്ടിത്തിരുത്തിയും കാച്ചി കുറുക്കിയിട്ടും പാകമായില്ല പിടി തെരാതെ ഒഴിഞ്ഞകന്നവള്‍  എന്‍മൌനമായി മാറിയോ വിരലില്‍ വരാതെ വിട്ടകന്നുവോ കവിത നീ  

കുറും കവിതകള്‍ 51- സ്വപ്നമെന്നവള്‍

Image
കുറും കവിതകള്‍ 51- സ്വപ്നമെന്നവള്‍   അവള്‍ ഒരു ഓര്‍മ്മ മാത്രമായിരുന്നോ അതോ  എന്നില്‍    നിറഞ്ഞ ഒരു സ്വപ്ന   മരീചികയോ ഈയം പൂശിയ  തിളക്കമേറിയ പാത്രംപോലെ മനസ്സ്  ഒന്ന്   മിന്നി നിന്‍  ഓര്‍മ്മകളാല്‍ മൂളിനടന്നു നിന്നെ കുറിച്ചുള്ള മുഴുവിക്കാന്‍ ആവാത്ത കാവ്യ പ്രപഞ്ചമെന്നില്‍ കണ്ണുകളില്‍  നിഴലിച്ച  വര്‍ണ്ണങ്ങള്‍ കഴിഞ്ഞു  പോയ  രാത്രിയുടെ  തരളിതമാം കിനാക്കളുടെ  തിരു ശേഷിപ്പല്ലേ ഈ നാണം പുഞ്ചിരി പൂക്കള്‍ കൊഴിഞ്ഞു മന്സ്സിലെവിടെയോ നൊമ്പരത്തിന്‍ കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടി നിന്റെ നോട്ടം എവിടെയൊക്കയോ നിഴല്‍ പടര്‍ത്തി കഴിഞ്ഞു കൊഴിഞ്ഞു പോയ വസന്തത്തിന്‍ വര്‍ണ്ണ ചിത്രങ്ങള്‍  പോലെ പുലരിയോളം പടര്‍ന്നുകയറിയ കുളിരു എവിടെ ഒക്കയോ ഓര്‍മ്മകളില്‍ ഒരു പുതുമണം ആറ്റുവക്കിലെ  പുരെടമെല്ലാം നിനക്കായി  പതിച്ചു തന്നു നിന്റെ സ്നേഹം    മാത്രം ....... അവള്‍ ഒരു ഓര്‍മ്മ മാത്രമായിരുന്നോ അതോ  എന്നില്‍    നിറഞ്ഞ ഒരു സ്വപ്ന   മരീചികയോ

കുറും കവിതകള്‍ 50

Image
കുറും കവിതകള്‍ 50 ശംഖു നാദത്തിനൊപ്പം കുടഞ്ഞ  പുണ്യാഹ തീര്‍ത്ഥത്താലും മനസ്സിന്‍ മൌനം ഉറക്കമുണര്‍ന്നു ചെണ്ടയുടെ നാദത്തിനൊപ്പം ദാരിദ്ര്യം ചുവടുവച്ചു നൃത്തം ചെയ്യുന്നു വിശപ്പിന്റെ ഒരു മായാ ജാലമേ പലവഴി പിരിഞ്ഞു ബല്യ കൗമാരങ്ങളും എന്നാല്‍ ഇന്നും ഇടവഴി അതെ പോലെ കഥ പറയുന്നു മൌനമായി മനസ്സിന്റെ    അകത്തളങ്ങളില്‍ മധുരംപുരട്ടിയകറ്റാനാവാത്ത ഒരു വാര്‍ദ്ധക്യത്തിന്‍ നീറ്റല്‍ കരിം തിരിയണഞ്ഞ വിളക്കിന്‍ തലക്കല്‍ ചിന്തകള്‍ കുടുകുകൂട്ടിയൊരു വൃദ്ധ മാനസം ജീവിത  സായന്തനങ്ങളില്‍ വിറകൊണ്ട  വിരലുകളാല്‍ ഞെട്ടലോടെ തടവി അറിഞ്ഞു വാര്‍ദ്ധ്യക്യം

മനസ്സിന്റെ ജല്‍പ്പനങ്ങളോ

Image
മനസ്സിന്റെ ജല്‍പ്പനങ്ങളോ മനസ്സിന്റെ    അകത്തളങ്ങളില്‍ മധുരം    പുരട്ടിയകറ്റാനാവാത്ത നീറ്റല്‍ കരിം   തിരിയണഞ്ഞ മണം പകരും സന്ധ്യയകന്ന  മച്ചിന്‍   മുകളില്‍ കളങ്കമെറ്റു എന്ന്  പുരാണങ്ങളാല്‍ എഴുതപ്പെട്ട  വരികളില്‍  നിറഞ്ഞ പരിഹാസം  മറന്നു  പാല്‍  പുഞ്ചിരി പൊഴിയിച്ചു  നില്‍ക്കുന്നവന്റെ  ചുവട്ടില്‍ ഓര്‍മ്മകളിലുടെ കടം  കൊണ്ട ജീവിത  സായന്തങ്ങളില്‍ വിറകൊണ്ട  വിരലുകളുടെ  ഇടയില്‍ വീര്‍പ്പുമുട്ടി  നില്‍ക്കുന്ന  വാക്കുകള്‍ക്കും വരികള്‍ക്കും  വടിവില്ലായിമ്മ ജനതിക  മാറ്റങ്ങളൊക്കെ ഉള്‍കൊള്ളാനാവാതെ കവിതക്കും  ജരാനരകളോ   അതോ  മനസ്സിന്റെ  കൈവിട്ട ജല്‍പ്പനങ്ങളോ

ദിനം ദിനം

Image
ദിനം ദിനം നെരിയാണി നട്ടല്ലു കോച്ചി പിടിക്കുന്നു നേരിന്റെ പടവുകള്‍ താണ്ടി മുന്നേറവേ ഇളിക്കുന്നു പെടാപാടിന്റെ രോദനങ്ങള്‍ രാവേറെ  ചെല്ലുമ്പോള്‍ നിദ്രയുമകലുന്നു പത്രങ്ങളുടെ താളുകള്‍ കണ്ണുകളില്‍ കോര്‍ത്തു കുത്തുന്നു അക്ഷരങ്ങളുടെ വളവു നിവരുകളാല്‍ നെഞ്ചകത്തില്‍ ഭീതിയുടെ തിരമാലകള്‍ തിളച്ചു പൊന്തുന്നു അതിനുള്ളില്‍ ദിനരാത്രങ്ങള്‍ ഏറി കുറഞ്ഞു കുറയുന്നു ജീവിത പോരിന്റെ കടമെറ്റിയ വണ്ടി വലിച്ചു കൊണ്ട് നെടുവിര്‍പ്പുമായി അതാ വന്നു നില്‍ക്കുന്നു അടുത്ത ദീന മേറ്റും ദിനത്തിന്‍ മിടുപ്പുകള്‍ ആയുസ്സിന്‍ വലിപ്പത്താല്‍

സധൈര്യം മുന്നേറുക

Image
ഉതിഷ്ടത ജാഗ്രത പ്രാപ്യവരാന്‍ നിബോദത: സഹോദരി എന്നൊരു വാക്കിന്‍ മുന്നില്‍ സഹനശേഷി ഉള്ളവന്‍ സ്വയം മറക്കാതെ സ്നേഹത്തിന്‍ തിരി തെളിയിച്ചു അണയാതെ സംരക്ഷിക്കുവാന്‍ കരുത്തുള്ളവനല്ലോ യഥാര്‍ത്ഥ സോദരനെന്നു അറിയപ്പെടുകയുള്ളല്ലോ സന്തോഷത്തോടെ പറയട്ടെ ഇന്ന് എത്രയുണ്ട് സഹോദരിയെ സഹോദരിയായി കാണുവാന്‍ സന്നദ്ധനായി മുന്നേറുന്നവര്‍ വാക്കിലോന്നു നോക്കിലോന്നു സത്യമെന്ത് പറയേണ്ടു ,ഇവറ്റകളെ നിഷ്കരുണം തിരസ്ക്കരിക്ക സമയമായി ഇനി പ്രതികരിക്കുക, പതിയിരിക്കുമിവരെ നഖവും പല്ലും കൊണ്ട് സന്തതം നേരിടുക ഇവര്‍ ദയ അര്‍ഹിക്കുന്നവരല്ലെന്നു അറിക സഹോദരിമാരെ സധൈര്യം മുന്നേറുക ,നാളെ നിങ്ങളുടെ താണ്‌ മുന്നേറുക

എന്റെ പുലമ്പലുകള്‍ - 12

Image
എന്റെ പുലമ്പലുകള്‍ - 12 മാലോകര്‍  പൂവിനെ  പ്രണയിക്കുന്നു     മുള്ളുകളെ  ആരുമെനോക്കാറു  പോലുമില്ല       പൂവുകളെ   പ്രണയിച്ചിട്ടു  കിട്ടിയ  ദുഖങ്ങളാല്‍     മുള്ളുകളെ  ഇനി  പ്രണയിക്കാം         പ്രണയത്താല്‍ ചിലര്‍ ഹൃദയം തകര്‍ക്കുന്നു സഹൃദത്താല്‍ ചിലര്‍ വിശ്വാസം നഷ്ടപ്പെടുത്തുന്നു   ജീവിതം ജീവിക്കുകില്‍ ചെമ്പനീര്‍ പൂവിനെപോലെ ആകണം സ്വയം അടര്‍ന്നിട്ടും രണ്ടു ഹൃദയങ്ങളെ ചേര്‍ത്തു വെക്കുന്നല്ലോ നിന്റെ നിഴലുകള്‍ എന്റെ ഹൃദയത്തിലുണ്ട് ഓര്‍മ്മകള്‍ എന്റെ കണ്ണുകളില്‍ നിറയെ എങ്ങിനെ നിന്നെ മറക്കും നിന്റെ സ്നേഹം എന്റെ ശ്വസത്തിലുണ്ടല്ലോ     ജീവിതം എത്രയോ വര്‍ണ്ണങ്ങള്‍ കാട്ടുന്നു നിമിഷങ്ങളില്‍ സ്വന്തമെന്നു കരുതുന്നവരും അന്യരാകുന്നു സ്വപ്നങ്ങളുടെ ലോകത്തേക്ക് ഒരിക്കലും പോകരുതേ സുഹുര്‍ത്തെ ഹൃദയം തകര്‍ന്നുപോകും സ്വപ്നങ്ങള്‍ അവസാനിക്കുമ്പോള്‍ ഞാന്‍ ഒരു  ചിരാതാണ് നിന്റെ ജീവിതയാത്രക്ക് എന്നെങ്കിലും അണഞ്ഞു പോകുമല്ലോ എന്നാല്‍ ഇന്ന് നിനക്ക് എന്റെ ഈ പ്രകാശത്തോട് പരാതിയാ...

അകലത്തെ അമ്പളി (ഗാനം)

Image
അകലത്തെ അമ്പളി  (ഗാനം) അകലത്തെ അമ്പളി       അരികത്തു വന്നു നീ കൊതിയോടെ തന്നിടും പൂനിലാ പാലോളി     മനസ്സിലിത്തിരി കുളിരു നീ മധുരം പകരും തേന്‍ മൊഴി     രാവേറെയായല്ലോ   രാഗാര്‍ദ്രമായല്ലോ     അകലത്തെ അമ്പളി       അരികത്തു വന്നു നീ കൊതിയോടെ തന്നിടും പൂനിലാ പാലോളി പകരം   കൊള്ളാനാവില്ല     പുലര്‍ കാലമിങ്ങു വരണല്ലോ അരികത്തു നീയുള്ളപ്പോളറിയാത്ത സന്തോഷം     മതി മതിയി  പിണക്കമിനി വേണ്ട അകലത്തെ അമ്പളി       അരികത്തു വന്നു നീ കൊതിയോടെ തന്നിടും പൂനിലാ പാലോളി

കുറും കവിതകള്‍ 49 - പ്രണയം

Image
  കുറും കവിതകള്‍  49 - പ്രണയം വാക്കിലും പ്രവര്‍ത്തിയിലും ഉടയാതെ സൂക്ഷിച്ചില്ല  എങ്കില്‍ പെരുവഴിലാക്കും പ്രണയം ഉണരുംപോളും ഉറങ്ങുമ്പോഴും ഉയിര്‍ കൊള്ളിക്കും ഉഴറാത്ത വര്‍ണ്ണങ്ങള്‍  പ്രണയം ഉണ്മയാര്‍ന്ന സ്നേഹത്താല്‍ ഉമയുന്നു  ദേഹത്തെ ഉണര്‍വോടെ കാക്കുന്നു പ്രണയം ഊതി കാച്ചിയ ഉമിതീയില്‍ ഉയിര്‍ കൊള്ളും പത്തര മാറ്റിന്‍ ഉലകത്തെ വെല്ലും തനിതങ്കം ,പ്രണയം മധുരവും കയ്പ്പും ഉപ്പും പുളിര്‍പ്പും അറിയാതെ   ഉള്ളിലാക്കും ചേരുവയല്ലോ പ്രണയം മൊഞ്ചു കണ്ടു മതി മറന്നു തഞ്ചത്തില്‍ പറഞ്ഞിട്ട് നെഞ്ചകത്തില്‍  സൂചികൊള്ളിച്ചു നഞ്ചു വാങ്ങി തിന്നാന്‍ പ്രേരിപ്പിച്ചു പ്രണയം

സുരേഷ് ഉപാച :

Image
സുരേഷ് ഉപാച : എന്‍ സുഹുര്‍ത്തിന്‍ ചിന്തകളെന്നിലേറെ ചലനങ്ങളായി മഥിച്ചെറെയായി എന്‍ നാവിന്‍ തുമ്പിലെ ഉമിനീരു പണ്ടു ഒരു മഴത്തുള്ളിയായിരുന്നില്ലേ പിന്നെ അതു മലിന  ജലമായി  ഒഴുകി വീണ്ടും ഭാഷ്പ ഗാനമായി മാറി എന്നിലേക്ക്‌ ഇറങ്ങിയില്ലേ ,ഞാനെന്ന സംജ്ഞയുമായി ജലകനവുമെത്രകണ്ടു ഇഴുകി ചേര്‍ന്ന് നില്‍ക്കുന്ന പഞ്ചഭൂതകുപ്പായത്തില്‍ നിന്നുമെന്നും പ്രപഞ്ച സത്യമായി അറിയാതെ എന്തിനു നാമിനിയും സ്പര്‍ഥയുമായി ആദ്യന്തമറിയാതെ അലയുന്നു എന്നിലെ ഞാന്‍തന്നെ അല്ലയോ എല്ലാമെന്നയറിയാതെ   

ദു:സ്വപ്നം

Image
ദു:സ്വപ്നം അമ്മ കടലിന്റെ ആഴമറിയാതെ മാനം മുട്ടും അമ്മിഞ്ഞ മലകള്‍ക്കുമിടയില്‍ മിടിക്കുന്ന സ്നേഹത്തിന്‍ താരാട്ട് പാട്ടുകള്‍ കേള്‍ക്കാതെ പോയൊരു ജീവിത പാതയോരത്തു നിന്ന് ദുര്‍മെദസ്സുമായി ദുഃഖ സ്വപ്നമെറെ കണ്ടും കൊണ്ടുമറിയാതെ രേതസ്സിലെ ബീജകണങ്ങള്‍ക്ക് സകലന വേഗതയില്ലാത്ത പോലെ മുന്‍പനായി വന്നവനു വഴിയൊരുക്കും ഗര്‍ഭഗേഹത്തിലായി ഉണ്ടുറങ്ങി പ്രതിഷേധ ധ്വനിയുമായി മുഷ്ടി ചുരുട്ടി മുട്ടേല്‍ ഇഴഞ്ഞു പിച്ചവെച്ചു അന്നന്നത്തെ അന്നത്തിനുവഴി തേടാന്‍ മത്സരിക്കുമ്പോളൊന്നു  ഓര്‍ക്കാതെ പോകുന്നു വന്ന ബിന്ദുവില്‍ തന്നെ തിരികെ ചേരുവാനല്ലോ ഈ പ്രയാണമത്രയും   നടത്തിയതെന്നറിയാതെ ഒരു പൂര്‍ണ്ണമാകാത്ത ദുസ്വപ്നം പോലെ ഈ ജീവിതം        

ഒരു മരണ ഭീതി .................................................................

Image
ഒരു  മരണ ഭീതി എന്നില്‍ ഗ്രസിച്ചൊരു നവവല്‍സരത്തിന്‍ മൌനമേ എവിടെ തുടങ്ങി എവിടെ ഒടുങ്ങുമോ എന്നറിയാതെ ഈഴടുപ്പം തീര്‍ക്കാന്‍ വെമ്പുമി ജന്മത്തിന്‍ നോവുകളെ ഈരടിയായി എഴുതാന്‍ തുനിയുമ്പോളറിയാതെ വെച്ചുപോകും നടപ്പിന്‍ പാതകളെ നടുനിവര്‍ത്താന്‍ ആകാതെ എന്തെ നെരിയാണി നോവുകള്‍ക്ക്‌ നിണമുതിരും നിറങ്ങള്‍ക്ക് മങ്ങലുകള്‍ തീര്‍ക്കുന്ന തെളിയാ കണ്ണുകളുടെ മുന്നിലെ മായാമോഹങ്ങളെ നിങ്ങള്‍ കണ്ടുവോ കാലത്തിന്‍ വെഗ്രത ഒഴിയാത്ത തിണ്ണ മിടുക്കുകാട്ടും  കൊഞ്ഞനം കുത്തും പെകിനാവുകള്‍ ഓര്‍മ്മകളെ നിങ്ങളും കൈവിട്ടു പോകുന്നുവോ ഇതാണോ ഇന്നിന്റെ നേര്‍ കാഴ്ചകളെ നില്‍ക്കവേണ്ടാ ഓടി അകന്നോളിന്‍ ഒരുനാള്‍ നിന്നെ കൈക്കലാക്കും എന്നറിക ചിന്തകളെ ഒട്ടു നിലക്കു ഞാന്‍ കിതപ്പോന്നകറ്റട്ടെ  ഉയരും ഞാന്‍ ഉണര്‍വിന്റെ താളമേളങ്ങല്‍ക്കൊപ്പം കാതങ്ങളില്ലയേറെ   നടപ്പാന്‍ നാഴിക മണിയുടെ ഒച്ച അറിയിച്ചു സമയമായി സമാനതകളുടെ സായം സന്ധ്യ വരവായി വാതില്‍ ചാരാതെ നില്‍പ്പു മുന്നില്‍ സാകുതം പുഞ്ചിരി പൊഴിച്ച്  കണ്ടു കണ്ണടക്കുന്നിതാ നിത്യ ശാന്തിക്കുമുന്നിലായി ഓം ശാന്തി ശാന്തി ശാന്തി  ............................

കുറും കവിതകള്‍ 48

Image
കുറും കവിതകള്‍ 48 കരുത്താര്‍ന്ന മനസ്സിന്റെ  കാമ്ന കളെ ഉയിര്‍കൊള്ളാന്‍ കടന്നു വന്നുവല്ലോ ഒരു പുതുവര്‍ഷവുംകൂടി  കാടു കാടായി കാണാതെ  കാടു നാടാക്കുന്നവര്‍ക്ക്  കാടത്തമായിമാറ്റുന്നു , എന്തും എവിടെയും  ഡിസംബറിന്റെ അംബരത്തില്‍  വേദനകള്‍ ചാലിച്ച് തന്നകലുന്നു ഒരു പെണ്‍ നൊമ്പരം ജനുവരി    ജന്മംകൊള്ളുന്നു     ജാലകവാതിലിലുടെ  ജരാനരകളില്ലാത്ത പ്രത്യാശയുടെ സൂര്യ വെട്ടം  ഇതളഴിഞ്ഞു മണം പരത്തും പൂവിന്‍  ചാരത്തു മോഹത്തിന്‍  ചിറകടിയുമായി വണ്ടണഞ്ഞു     ഉയരത്തെ  ലക്‌ഷ്യം  വച്ചൊരു   ഉടല്‍കടഞ്ഞ  മനസ്സിന്‍ താഴ്വാരത്തില്‍  ഉയിര്‍ നല്‍കി മരുപച്ചയിലെ ദാഹജലം