ലജ്ജാവഹം

ലജ്ജാവഹം 


നയനങ്ങളൊക്കെ എത്തി പടരാത്തോരു
അയന സീമകള്‍ തേടിയലയുന്നു     
അറിയാത്ത നോവിന്റെ നയിര്‍മല്ല്യമാം
സുരത സുഖാന്വേഷിയായ്ങ്ങു    
അസുരനായ് മാറി അഴിയാത്ത 
ശാപങ്ങളുടെ   ഉരാകുടുക്കില്‍ 
അതുമിതും അതെന്നു കരുതി 
അജ്ഞതയുടെ അന്ധകാരത്തിലായ് 
വിജ്ഞാനമാം കിരണളൊരുക്കുമി 
മോചനത്തിന്റെ മാര്‍ഗ്ഗങ്ങള്‍ക്കായി
കൊതിക്കുന്നവന് പൈദാഹമെന്നതു
വിസ്മൃതിയിലായിമാറുന്നു 
ഇണയുടെ തുണക്കായി ഇടനില നിന്ന് 
അച്ചാരം തേടി അക്ഷരങ്ങളെയെല്ലാം     
സ്ഥാനം തെറ്റിച്ചു വിഷം പകരും 
മൃത്യുവിന്‍ ശാന്തി യാത്രയുടെ അന്ത്യത്തില്‍ 
കത്തി ജ്വലിക്കുമാ ജ്വാലയുടെ പരിശുദ്ധി മറന്നു 
കാപാലിക നൃത്തം ചവുട്ടുന്ന കാഴ്ച ലജ്ജാവഹം     

Comments

ajith said…
ഒന്നുമങ്ങോട്ട് തിരിയുന്നില്ലല്ലോ
വായിച്ചു ആശംസകള്‍
സീത* said…
വിജ്ഞാനപൈദാഹം ശമിപ്പിക്കാനുതകുന്നതൊന്നും വായിക്കാനാവാത്തതിന്റെ നോവ്...

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “