അധിനിവേശങ്ങളിലകപ്പെട്ട ഭാഷ

അധിനിവേശങ്ങളിലകപ്പെട്ട ഭാഷ 

താന്‍ കൊയിമയുടെ കോലായിലായ്
കളമെഴുതിമെതിക്കപ്പെട്ടുലയുന്ന 
അക്ഷരങ്ങളൊക്കെ തടവിലാക്കപ്പെട്ടു 
കത്തിയണയാനോരുങ്ങും   തിരികളിലാകെ 
വിഷാദഛായകളാല്‍ ,
വീര്‍പ്പുമുട്ടുമൊരു കാളലുകള്‍ 
തേങ്ങുന്ന മനസ്സുകളുടെ അകത്തളങ്ങളി-
-ലായി ഒരുങ്ങി നില്‍ക്കുമി 
അധിനിവേശ ദുഃഖത്തിലാഴുന്നു 
അന്‍പത്തിയൊന്നിനെ ആക്രമിക്കുന്ന 
അര്‍ത്ഥങ്ങളുടെ വിജയ ഘോഷളാല്‍
തിമിലയും കൊമ്പും വിളിക്കുന്ന 
ഇരുപത്തിയാറുകളുടെ സന്തോഷങ്ങള്‍ 
സംസ്ക്കാരങ്ങള്‍  ചാരിത്ര്യശുദ്ധിയില്ലാതെ   
സഹശയനമടയാതെ സംഹരിക്കപ്പെടും നേരം   
സാ -ഹത്യക്കൊരുങ്ങുന്നു  പൊങ്ങച്ച 
സമുഹത്തിന്‍ ദുര്‍ന്നടപടികളാല്‍   
വലം വെക്കുമൊരു കവിയുമാ വേദനകളറിയാതെ   
വലിപ്പത്തിന്‍ കഥയും കവിതയും മുങ്ങിത്താഴുമീ സമ്പന്ന-
നഗരങ്ങളിലൊഴുക്കുമഴുക്കു ചാലുകളിലകപ്പെടുന്നയെന്‍  
ഭാഷയുടെ നൈര്‍മ്മല്യതയെ  കാക്കുവാനുണരണം   
പരിയായങ്ങളൊക്കെവിട്ടും    പടികളേറണം
കടലു കടന്നാലും കരകയറട്ടെ   
കുഞ്ഞു മനസ്സുകളിലായിനിയും    
ഉണരട്ടെ ഉയരട്ടെ ഉല്‍കൃഷ്ഠമാര്‍ന്ന 
എന്‍ അമ്മ മൊഴി മലയാളം 

Comments

ajith said…
മധുരം മലയാളം
കവിതയില്‍ എന്തോ മനസ് വരുനില്ല ആവോ
കാണാം ആശംസകള്‍
keraladasanunni said…
എന്‍ അമ്മ മൊഴി മലയാളം
നമ്മുടെ സാംസ്ക്കാരിക പൈതൃകത്തിന്റെ അന്ത്യം കുറിക്കുന്നത് മലയാള ഭാഷയെ വിസ്മരിക്കുന്നതിലൂടെ ആണ് ..പെറ്റമ്മയെ മറന്നു വേലക്കാരിയുടെ അഴകിനു പിന്നാലെ അവരുടെ സംസ്ക്കാരം തേടി പോകും പോലെ ....അന്ധമായ അനുകരണം മലയാളിയെ കോമാളി വേഷം ആണ് കെട്ടിക്കുന്നത് ...നമ്മുടെ സംസ്ക്കാരം പഠിക്കാന്‍ എത്തുന്നവര്‍ എത്രപേര്‍ നമ്മളെ അനുകരിക്കുന്നുണ്ട് ???? !!!! എന്നാല്‍ നമ്മളോ ആരെയും അനുകരിക്കും അനുസരിക്കും( നമ്മുടെ നാടിനെയും ഭാഷയെയും ഒഴികെ) , സ്വന്തം ഭാഷയെയും സംസ്ക്കാരത്തെയും ഇത്രയും പുച്ഛഭാവത്തില്‍ നോക്കുന്നവര്‍ മലയാളികള്‍ അല്ലാതെ ആരുണ്ട്‌ ?
അമ്മിഞ്ഞ പാലിനൊപ്പം അമ്മ തന്ന വാ മൊഴി അമ്മ മലയാളം
ആദ്യ ആദ്യാപകന്‍ വരക്കാന്‍ പഠിപ്പിച്ചതും അ ആ മലയാളം
സുന്ദര മലയാളം സുരഭില മലയാളം
സീത* said…
അമ്പത്തൊന്നക്ഷരാളി കെഴുന്നുണ്ടാവും ഇരുപത്താറക്ഷരങ്ങളുടെ ആധിപത്യത്തിനുമേൽ...

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “