അധിനിവേശങ്ങളിലകപ്പെട്ട ഭാഷ
അധിനിവേശങ്ങളിലകപ്പെട്ട ഭാഷ
താന്‍ കൊയിമയുടെ കോലായിലായ്
കളമെഴുതിമെതിക്കപ്പെട്ടുലയുന്ന
അക്ഷരങ്ങളൊക്കെ തടവിലാക്കപ്പെട്ടു
കത്തിയണയാനോരുങ്ങും തിരികളിലാകെ
വിഷാദഛായകളാല്‍ ,
വീര്‍പ്പുമുട്ടുമൊരു കാളലുകള്‍
തേങ്ങുന്ന മനസ്സുകളുടെ അകത്തളങ്ങളി-
-ലായി ഒരുങ്ങി നില്‍ക്കുമി
അധിനിവേശ ദുഃഖത്തിലാഴുന്നു
അധിനിവേശ ദുഃഖത്തിലാഴുന്നു
അന്‍പത്തിയൊന്നിനെ ആക്രമിക്കുന്ന
അര്‍ത്ഥങ്ങളുടെ വിജയ ഘോഷളാല്‍
തിമിലയും കൊമ്പും വിളിക്കുന്ന
ഇരുപത്തിയാറുകളുടെ സന്തോഷങ്ങള്‍
സംസ്ക്കാരങ്ങള്‍ ചാരിത്ര്യശുദ്ധിയില്ലാതെ
സഹശയനമടയാതെ സംഹരിക്കപ്പെടും നേരം
സാ -ഹത്യക്കൊരുങ്ങുന്നു പൊങ്ങച്ച
സമുഹത്തിന്‍ ദുര്‍ന്നടപടികളാല്‍
വലം വെക്കുമൊരു കവിയുമാ വേദനകളറിയാതെ
വലിപ്പത്തിന്‍ കഥയും കവിതയും മുങ്ങിത്താഴുമീ സമ്പന്ന-
നഗരങ്ങളിലൊഴുക്കുമഴുക്കു ചാലുകളിലകപ്പെടുന്നയെന്‍
ഭാഷയുടെ നൈര്‍മ്മല്യതയെ കാക്കുവാനുണരണം
പരിയായങ്ങളൊക്കെവിട്ടും പടികളേറണം
കടലു കടന്നാലും കരകയറട്ടെ
കുഞ്ഞു മനസ്സുകളിലായിനിയും
ഉണരട്ടെ ഉയരട്ടെ ഉല്‍കൃഷ്ഠമാര്‍ന്ന
എന്‍ അമ്മ മൊഴി മലയാളം
Comments
കാണാം ആശംസകള്‍
ആദ്യ ആദ്യാപകന്‍ വരക്കാന്‍ പഠിപ്പിച്ചതും അ ആ മലയാളം
സുന്ദര മലയാളം സുരഭില മലയാളം