ജഗത്തിനെ ജയിച്ചവനു പ്രണാമം


ജഗത്തിനെ ജയിച്ചവനു  പ്രണാമം 
 
വിഷാദം ഉറക്കമുണരുന്ന വഴികളില്‍ 
വിടരാന്‍ കൊതിക്കുന്ന മോഹങ്ങളൊക്കെ 
ചിന്നി ചിതറി ചിലമ്പിച്ചയോരു 
ഈണങ്ങളൊക്കെ  ജഗത്തിന്‍ ആര്‍ദമാര്‍ന്ന 
ഗസലിന്‍ ഈരടി പാടിയ നാവുകള്‍ 
ഇനി പാടുകയില്ലല്ലോ 
"യേ സോഹരത്ത് ഭി ലേലോ ........"
ഈ ജീവിത സന്ധ്യാ രാഗമായി 
നിറയട്ടെ മുഴങ്ങട്ടെ ഒടുങ്ങാതെ
മനസ്സിന്റെ വേദികയിലായിനി        
       

Comments

keraladasanunni said…
ആദരാജ്ഞലികള്‍.
ആ ആത്മാവിനു നിത്യശാന്തി
ഇഷ്ടഗായകന് എന്റെ അന്ത്യപ്രണാമം
ഉം .... മരിക്കാത്ത ഓര്‍മ്മകളും നിലക്കാത്ത സംഗീതവും എന്നും നമ്മളില്‍ നിറഞ്ഞു നില്‍ക്കും
ഒരു ‘സന്ധ്യാരാഗം’ അനന്തതയിലേയ്ക്ക് മറഞ്ഞുപോയെങ്കിലും, ആ ശ്രുതികളിൽ ലയിച്ച് നമുക്ക് ആദരാഞ്ജലികളർപ്പിക്കാം......
kanakkoor said…
ഗസല്‍ ഗുരുവിനു പ്രണാമം
താങ്കളുടെ ചെറു കവിതയ്ക്ക് നന്ദി. ഓര്‍മ്മപ്പെടുത്തലിനും.
Manoj vengola said…
പാടിയ പാട്ടുകള്‍ കാറ്റില്‍ തങ്ങി നില്‍ക്കുകയാല്‍ മാഞ്ഞു പോകുന്നില്ലല്ലോ ജഗ്ജിത് സിംഗ്.
ഇല്ല ആ വിഷാദ ഗായകന്‍ മരിക്കില്ല അദ്ദേഹത്തിന്‍റെ ദേഹം വിടപരഞാലും ആദേഹി നമ്മളെ വിഷമങ്ങള്‍ അകറ്റി നാമുടെ കാതുകളില്‍ എത്തും
സീത* said…
അദ്ദേഹം പാടിവച്ചു പോയ ഗസലുകൾ അദ്ദേഹത്തിനു സ്മരണിക തീർക്കട്ടെ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “