ഗജേന്ദ്രവിലാപം
ഗജേന്ദ്രവിലാപം
കറുക വളരുമാ കാട്ടിലെ കഴിപ്പും
കാട്ടു പുഞ്ചോലയിലെ കുളിയും
കൂട്ടുകാരോടോത്തുള്ള കളികളും
അല്ലലില്ലാത്തൊരുല്ലാസയാത്രയില്‍
അറിയാതെ ഇരുകാലികള്‍ തീര്‍ത്തൊരു കുഴിയില്‍
അകപ്പെട്ടു കരേറാന്‍കഴിയാതെ കിടക്കുമ്പോള്‍
അകലെ നിന്നാര്‍ത്തു വിളിക്കും കൂട്ടുകാര്‍തന്‍ നടുവില്‍
കൂടെപ്പിറന്ന ജാതിയില്‍ പ്പെട്ടവര്
കൂച്ചു വിലങ്ങു ഇടാന്‍ കൂട്ടു നിന്ന്
പട്ടയും ചക്കരേം തന്നു
ചട്ടം പഠിപ്പിച്ചേറെ നാള് പിന്നെ
ചിട്ടയോടൊരുക്കി തോട്ടി തന് ബലത്താല്‍
ചുട്ടു പൊള്ളും നിരത്തിലുടെ നിരത്തി നടത്തി
ചെണ്ടതന്‍ താളത്തില്‍ തിടമ്പേറ്റി
ചങ്ങലക്കിട്ടു ഇരുട്ടുവോളം കറക്കി
മദപ്പാട് കണ്ടിട്ടും മനസ്സലിയാതെ
വിശപ്പും ദാഹത്താലെയും അവശനാക്കി
വലിച്ചിഴച്ചും ദണ്ണവും ദീനവും പിടിപ്പിച്ചപ്പോള്‍
വാരിക്കുഴി മുതലുള്ള തീരാത്ത പകയാല്‍
വഴി പോക്കരെന്നു നോക്കാതെ
വലിച്ചും ഇഴച്ചും കൊമ്പുകൊണ്ട് കുത്തിയും
മനോ വേദനയാല്‍ കാട്ടി കൂട്ടിയ കുറ്റമോ
ക്രൂരരാം ചിലരുടെ പങ്കു കൂട്ടിക്കിഴിച്ചുനോക്കാതെ
കുതുഹലമാക്കി മാറ്റുന്നവര്‍ ഒന്ന്
കൂലംകഷമായി ചിന്തിക്കുകില്‍
കാട്ടില്‍ വളരേണ്ടയെന്നെ
നാട്ടില്‍ വളര്‍ത്തി കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ
കാട്ടു പുഞ്ചോലയിലെ കുളിയും
കൂട്ടുകാരോടോത്തുള്ള കളികളും
അല്ലലില്ലാത്തൊരുല്ലാസയാത്രയില്‍
അറിയാതെ ഇരുകാലികള്‍ തീര്‍ത്തൊരു കുഴിയില്‍
അകപ്പെട്ടു കരേറാന്‍കഴിയാതെ കിടക്കുമ്പോള്‍
അകലെ നിന്നാര്‍ത്തു വിളിക്കും കൂട്ടുകാര്‍തന്‍ നടുവില്‍
കൂടെപ്പിറന്ന ജാതിയില്‍ പ്പെട്ടവര്
കൂച്ചു വിലങ്ങു ഇടാന്‍ കൂട്ടു നിന്ന്
പട്ടയും ചക്കരേം തന്നു
ചട്ടം പഠിപ്പിച്ചേറെ നാള് പിന്നെ
ചിട്ടയോടൊരുക്കി തോട്ടി തന് ബലത്താല്‍
ചുട്ടു പൊള്ളും നിരത്തിലുടെ നിരത്തി നടത്തി
ചെണ്ടതന്‍ താളത്തില്‍ തിടമ്പേറ്റി
ചങ്ങലക്കിട്ടു ഇരുട്ടുവോളം കറക്കി
മദപ്പാട് കണ്ടിട്ടും മനസ്സലിയാതെ
വിശപ്പും ദാഹത്താലെയും അവശനാക്കി
വലിച്ചിഴച്ചും ദണ്ണവും ദീനവും പിടിപ്പിച്ചപ്പോള്‍
വാരിക്കുഴി മുതലുള്ള തീരാത്ത പകയാല്‍
വഴി പോക്കരെന്നു നോക്കാതെ
വലിച്ചും ഇഴച്ചും കൊമ്പുകൊണ്ട് കുത്തിയും
മനോ വേദനയാല്‍ കാട്ടി കൂട്ടിയ കുറ്റമോ
ക്രൂരരാം ചിലരുടെ പങ്കു കൂട്ടിക്കിഴിച്ചുനോക്കാതെ
കുതുഹലമാക്കി മാറ്റുന്നവര്‍ ഒന്ന്
കൂലംകഷമായി ചിന്തിക്കുകില്‍
കാട്ടില്‍ വളരേണ്ടയെന്നെ
നാട്ടില്‍ വളര്‍ത്തി കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ
--------------------------------------------------------------------
ഇത് എഴുതിയത് 08 .05 .2007 എന്നാല്‍ ഇത് പാടി വീഡിയോ കവിത യാക്കി
യുടുബില്‍ പോസ്റ്റ് ചെയ്യ് തിരുന്നു അന്ന് മലയാളം ടയിപ്പു ചെയ്യാന്‍ അറിയുകയില്ലയിരുന്നു
ഞാന്‍ തന്നെ പാടിയും ചിത്രികരണം നടത്തിയ ആ വീഡിയോ
യും കുടി ഇവിടെ ചേര്‍ക്കുന്നു .
Comments
മിണ്ടിയില്ല ഞാന്‍
ഉണങ്ങാത്തോരെന്‍ വ്രണങ്ങളില്‍
മക്ഷികന് പുളയുമ്പോഴും
അലറിയില്ല ഞാന്‍
എങ്കിലും എനിക്കുമില്ലേ
സഹനത്തിനൊരു പരിധി
ഞാന്‍ വെറുമൊരു
ഉത്സവ കാഴ്ചയാണോ
ജീവന് തുടിക്കുന്ന
ജന്മമല്ലേ ,
ജീവന് തുടിക്കുന്ന ജന്മമല്ലേ ".
അനീഷിന്റെ ഈ വരികളോട് യോജിക്കുന്നു. പണം ഉണ്ടാക്കാനുള്ള വ്യഗ്രതയില്‍ ചെയ്യുന്ന ഓരോ ദ്രോഹങ്ങള്‍. ആ സങ്കടം കവിതയാക്കിയ കവിയൂര്ജിക്ക് പ്രണാമം.
ജീവന് തുടിക്കുന്ന ജന്മമല്ലേ...വളരെ നന്നായിരിക്കുന്നു, .ആശംസകള്‍
വലിയ സരീരവും
വല്യ വേദനകളുമായി നടക്കുന്നവന് ...
ആശംസകള്‍ കവിയൂര്‍ ജി