പറയാനുള്ളത്
പറയാനുള്ളത്
കാറ്റു പറഞ്ഞതും മഴ പോറു പോറുത്തതും
വെയില്‍ നീറ്റി അകന്നതും മഞ്ഞു തണുപ്പിച്ചു
കാതിലോതിയതും ,കുയില്‍ പാടിയതും
കാക്കയും മൈനയും കരഞ്ഞപറഞ്ഞതും
മയിലാടി കാട്ടിയതും ,ആക്കാശത്തിലെ
പറവകളും പറഞ്ഞു അകന്നതും
വിശുദ്ധമാം അമൃത തുല്യമാം
പാലിനെ കാള്‍ വെളുത്തതും
ആകാശ നിറങ്ങള്‍ക്കുമപ്പുറം
മനസ്സില്‍ തിങ്ങിവിങ്ങുന്നതും
സതിയും സാവിത്രിക്കും ശകുന്തളക്കുംഒക്കെ പറയാനുണ്ടായിരുന്നതും
നീ പറയാന്‍ ഒരുങ്ങുന്നതും
എനിക്ക് നിന്നോടു പറയാനുള്ളതും
മറ്റൊന്നുമാല്ലല്ലോ ഇനി ഞാന്‍
എന്തു പറയേണ്ടു എല്ലവര്‍ക്കുമറിവുള്ളതല്ലേ
അതേ അത് തന്നെ പ്രണയം, സ്നേഹം
Comments