ഞാന്‍ സനാതനനന്‍

ഞാന്‍ സനാതനനന്‍





എനിക്കു മുഖത്തിന്‍ മോടിയില്‍ വിശ്വാസമില്ല


ആഹരനീഹാരാതികളില്‍ ഒട്ടു ശ്രദ്ധയില്ല


ആര്‍ക്കു വേണ്ടി ജനിച്ചു ആര്‍ക്കുവേണ്ടി മരിക്കണം

ഭാന്തമാര്‍ന്ന ചിന്തകള്‍ ആരോടും പങ്കിടുന്നതില്‍


രസം കണ്ടെത്തുന്നില്ല സ്വന്തമെന്നു പറയാന്‍


ഒരുനാടില്ല വീടില്ല ഈ ഭൂമിയിലെ

നീലാകശമാണെനിക്കിഷ്ടം
 
അതിനു അതിരുകള്‍ ആരും തീര്‍ക്കില്ലല്ലോ


ബന്ധ സ്വന്തങ്ങള്‍ക്കോ വര്‍ണ്ണ

വര്ഗ്ഗത്തിലോ ഒരു നോട്ടവുമില്ല

നിങ്ങള്‍ ആട്ടി പായിച്ചു ചാട്ടവാറിനടിച്ചു 


വേദനയെന്നത് എനിക്കറിയില്ല

അതെ ഞാന്‍ ഞാന്‍  ഞാനാണ്

ഞാന്‍ സനാതനന്‍ ജനിമൃതികള്‍ക്കിടയില്‍


ഒരു നാഴികക്കല്ല് എനിക്ക് മരണമില്ല





Comments

സീത* said…
ചില ജന്മങ്ങളിങ്ങനേയും...
SHANAVAS said…
ഞാന്‍ സനാതനന്‍ ജനിമൃതികള്‍ക്കിടയില്‍ ....
കവിത മനസ്സില്‍ തട്ടി...ചിത്രം അതിലേറെ...ആശംസകള്‍..
ajith said…
സനാതനധര്‍മം ഇതോ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “