ആഘോരി

ആഘോരി






ഗംഗാതീരമതിലായി തലങ്ങും വിലങ്ങുമുള്ള


ഗ്രാമങ്ങളിലായി കപാലം ഭിക്ഷാപാത്രമാക്കി


ലഹരിയതില്‍ പകര്‍ന്നു കുടിച്ചു മദിച്ചു


ഭക്ഷണത്തിനായിയലയുമ്പോള്‍ ദാഹശമനത്തിനായി


മൂത്ര പാനം ചെയ്യ്തു നടന്ന് അടുക്കുന്നു

അന്തകാരാന്ത്യത്തിലായി എല്ലാം

മറന്നു വെളിച്ചത്തെ തേടുവാനായി


ശംശാന ശിവനില്‍ ലയിക്കുവാന്‍


മോഹങ്ങളില്ലാതെ പുനര്‍ജന്മത്തിലോടുങ്ങാതെ


നഗ്നരായി താരക്കും ധുമാവതിക്കും


ബഹിളാമുഖിക്കും ചുറ്റും ചുടല നൃത്തമാടി


സാധനകളില്‍ ശവത്തിന്‍ മേല്‍ നടത്തും


പൂജകളിലായി മഹാകാലനെയും


ഭൈരവനേയും വീരഭദ്രനെയും


ദത്താത്രേയനെയും ആവാഹിച്ചു


ശവത്തില്‍ നിന്നും ശിവത്തിലേക്കുള്ള


യാത്രകളില്‍ പുലിത്തോലിലിരുന്നു


ഉപയോഗ്യ ശൂന്യമാര്‍ന്നെന്ന് കരുതുന്ന


ആഹാര പദാര്‍ഥങ്ങളും മായാവിഹീനരായി


ഭുജിചിക്കുമെന്തും ,ഒടുവില്‍ ഒരുനാള്‍


സിദ്ധി പ്രാപ്തിക്കായി മനുഷ്യമാംസം

പൂജാപ്രസദമായി ഭുജിച്ചീടുന്നു


ലഭിച്ച സിദ്ധിയാല്‍ മറ്റുള്ളവര്‍ക്കായി പ്രയോഗിച്ചു


സായൂജ്യമടയും ഇവരല്ലോ അഘോരികള്‍

Comments

K.P.Sukumaran said…
നന്നായിട്ടുണ്ട്. നാന്‍ കടവുള്‍ സിനിമ ഓര്‍മ്മ വരുന്നു. ടൈപ്പിങ്ങില്‍ ചില അക്ഷരത്തെറ്റുണ്ട്.

ആശംസകളോടെ,
ajith said…
പതിവില്‍ നിന്ന് വ്യത്യസ്തമായി നീളമുള്ള കവിത...നല്ലതാണല്ലോ
സീത* said…
അഘോരികളെക്കുറിച്ച് കേട്ടിട്ടുണ്ട്...സ്മശാനത്തിന്റെ കാവൽക്കാർ...പരിചയപ്പെടുത്തൽ നന്നായി മാഷേ
Unknown said…
അഹം ബ്രഹ്മാസ്മി

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “