കാത്തിരുന്നവള്‍

കാത്തിരുന്നവള്‍

വാസന്തത്തെ കാത്തിരുന്നവള്‍


വഴിക്കണ്ണു നട്ടു ചക്രവാളത്തിനപ്പുറം

നിറയട്ടെ നിന്‍ കണ്ണുകളില്‍


നിറ വാസന്തത്തിന്‍ മലരുകള്‍


വിരിയട്ടെ നറുമണം മനസ്സിലാകെ


വന്നു നിന്‍ കാതില്‍ പറയട്ടെ


കിന്നാരം മധുരം നിറയട്ടെ


കനവിലെപോലെ നിനവിലും


വന്നുപോകും ആ രാവും


വിടര്‍ത്തിയകന്നു സ്വപ്നങ്ങളും


ഇനിയും വരും വാസന്തം


ഇതള്‍ തളിര്‍ക്കും നിന്‍ കാമനകള്‍ക്കായി


നെയ്തെടുത്ത പുടവയുമായി വരും


അവന്‍ നിനക്കായി കാത്തിരിക്ക നീ
****************************************************************


മഴനൂലിന്‍ പ്രിയദര്‍ശിനിക്ക് ഇട്ട കമന്റു കവിതയയപ്പോള്‍

ലിങ്ക് ചുവടെ ചേര്‍ക്കുന്നു

http://priyamkd.blogspot.com/2011/07/blog-post_30.html#comment-form



Comments

കവിത നന്നായിട്ടുണ്ട്.... എനിക്ക് ഇഷ്ടപ്പെട്ടു മാഷെ... :)
Unknown said…
നല്ല കവിത .......നന്നായിരിക്കുന്നു
ajith said…
കമന്റുകവിതകള്‍...
keraladasanunni said…
കവിത നന്നായിര്രുണ്ട്. ഇഷ്ടപ്പെട്ടു.
സീത* said…
നല്ല കവിത...ഉചിതമായ മറുപടി

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “