ശിഥില ചിന്തകള്‍

ശിഥില ചിന്തകള്‍



കിന്നംവന്നവരോടായ്



തുടിക്കുമി വല്ലിയുടെ പൂതകത്തോട് ചോദിച്ചു


തുടിക്കുമി കരയിലേക്ക് പതഞ്ഞു കയറുമി തിരമാലയോടും


തപ്പി തടഞ്ഞു മുന്നേറുമാ താമസ്വിനിയുടെ ചിമ്മും താരകത്തോടും


ഈ പിടച്ചലില്‍ എത്രയോ പ്രണയങ്ങളങ്കുരിച്ചിരിക്കാം


എന്നാലൊന്നു ചോദിക്കാമിനി പ്രണയം നഷ്ടപ്പെട്ടവരോടിനി


എത്ര വേദന കളിവര്‍ അനുഭവിക്കുന്നുയെന്ന്






അറിയില്ല ഒന്നുമേ




എന്‍ സ്നേഹമാരുമേയറിയാതെ പോയി


വിരഹത്തിന്‍ വേദനയിളിലുരുകുമ്പോഴും


സ്വയമില്ലാതെയവള്‍ക്കായ്


ലോകം പരിഹസിച്ചു നിനക്കു


പ്രണയിക്കാനറിയില്ലയെന്ന്






കുരുക്കുകള്‍




മുന്‍പ് സമയത്തിന്‍ കെട്ടുകളഴിക്കവേ


ദിനങ്ങള്‍പ്പെട്ടന്ന് ഓടിയകന്നിരുന്നു


എന്നാല്‍ സ്വന്തം കുരുക്കുകളഴിക്കാന്‍


മാസങ്ങളേറെ വേണ്ടി വരുന്നുവല്ലോ






കുറവ് എന്ത്



ദുഖത്തിന്‍ കൊട്ടാരത്തില്‍ തേടി സന്തോഷം


തരുകയില്ലാരുമിത്തിരിയുമി ലോകത്തിലായത്


പതനത്തെ മാത്രം കാംക്ഷിക്കുന്നു ഏവരും


ആത്മസംതൃപ്തി നല്‍കാതിരിക്കുവാന്‍


ഞാനവരോടായ് എന്ത് തെറ്റുചെയ്യ്തു


വന്നീടുന്നു പരിഹാസ ചിരിയുമായ് എന്‍


കരച്ചില്‍ കണ്ടു ആനന്ദിക്കു മിവരോടെന്തു


പറയേണ്ടെന്നയറിയാത്തവനായി


പുഞ്ചിരിയേകുമ്പോള്‍ കുട്ടിനായി കുടുന്നില്ലല്ലോയാരും


ചോദിച്ചു ഞാന്‍ എന്‍ ഹൃദയത്തോട്,മനസ്സിനോട്


പറയു എന്റെ കുറവ് എന്തെയെന്ന്





Comments

vani said…
നല്ല കവിതകള്‍
കുറവ് എന്ത് എന്ന കവിത കൂടുതല്‍ ഇഷ്ടപ്പെട്ടു
Anandavalli Chandran said…
Nalla kavithakal thannae,GRK.
എന്നാലൊന്നു ചോദിക്കാമിനി പ്രണയം നഷ്ടപ്പെട്ടവരോടിനി
എത്ര വേദന കളിവര്‍ അനുഭവിക്കുന്നുയെന്ന്
ajith said…
ശിഥിലചിന്തകള്‍....കൊള്ളാം
Anonymous said…
എല്ലാം വളരെ നല്ല കവിതകള്‍... ഇഷ്ടപ്പെട്ടു... :)
thomas abraham said…
All are good poetry but 'KURAVU' standing seperated from others at some higher place.
congragulations for good creations
Lipi Ranju said…
നല്ല കവിതകള്‍...
Lipi Ranju said…
നല്ല കവിതകള്‍...
സീത* said…
ശിഥില ചിന്തകൾ ചിന്തിപ്പിച്ചു മാഷേ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “