എന്നുള്ളിലെ മഹായുദ്ധം

എന്നുള്ളിലെ മഹായുദ്ധം



എന്നിലെ ശകുനി എന്നെ കൊണ്ട് ചൂതാടിച്ചു


തോറ്റപ്പോള്‍ ,ഞാന്‍ ദുശാസനനായി മാറി


ദൗപതിയെ വിവസ്ത്രയാക്കി


അവസാനം തൃക്ഷണയിറങ്ങിയ


വഴിയിലുടെ കൃഷ്ണനായി മാറി


ദൂതിനായി പോയി ,യുദ്ധവുമായി മടങ്ങി


എന്റെ ഉറ്റവരും ബന്ധു മിത്രാതികലുമായി


യുദ്ധത്തില്‍ അധര്‍മ്മം തോറ്റു


സ്വാര്‍ത്ഥനും അന്ധനുമായ ധൃതരാഷ്ട്രര്‍


എന്നിലെ ഭീമനെ പ്രിതിമയെന്നു അറിയാതെ


ഞെരിച്ചുടച്ചു ,ഇന്നും എന്നും എന്റെ ഉള്ളിലെ


മഹാഭാരത യുദ്ധം തുടര്‍ന്നു കൊണ്ടേ  ഇരിക്കുന്നു

Comments

kanakkoor said…
സാര്‍.. ഈ കവിത വളരെ ഇഷ്ട്ടപ്പെട്ടു. ഒരൂ മനുഷ്യന്റെ ഉള്ളിലും നിരന്തരം യുദ്ധം നടക്കുന്നു. സത്യം.
കവിത ബോധിച്ചു... :)
sreee said…
മനോഹരമായ കവിത.
ajith said…
എല്ലാം ഞാന്‍ തന്നെ; യുദ്ധവും യോദ്ധാവും ഞാന്‍
സീത* said…
മനുഷ്യന്റെ മനസ്സെന്നും ഒരു യുദ്ധക്കളം തന്നെ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “