മനസ്സേ .............................

മനസ്സേ ..................

പായുന്ന പാച്ചിലിലായ്


പടനിലം വിട്ടോടുന്ന

പിടി തരാത്തൊരു

പടകുതിരയല്ലോ



മനസ്സേ ............................



വേദനകള്‍ തന്‍ മുള്ളുകളാല്‍

വാടി കരിയുമാ വാടികയില്‍

വസന്തം വിരുന്നു വരുന്നൊരു

സാഗര തീരമല്ലോ



മനസ്സേ .............................



അനന്തമാം അന്ജാതമാം

ആനന്ദ ലഹരിയാല്‍ സുഖം പകരും

ആരോഹണ അവരോഹണത്താലങ്ങു

ആന്തോളനം നടത്തും വേദികയല്ലോ



മനസ്സേ .............................



ഒരായിരം സ്വപ്നങ്ങളാല്‍

ഓമലാളേ നിന്‍ മന്ദഹാസമാര്‍ന്ന

ഓര്‍മ്മകള്‍ വിടര്‍ന്നു വിഹരിക്കുമാ

സ്വച്ച കല്ലോലിനിയല്ലോ



മനസ്സേ .............................



മനസോരു മായാ മാണിക്ക ഖജിതമാം

മഞ്ജുള മരതക ധരോ വരമല്ലോ

മന്ത്ര മുഖരിതമാം മഞ്ജുഷയാം

മോഹന മണി മന്ദിരമല്ലോ



മനസ്സേ ...................







Comments

സീത* said…
മനുഷ്യമനസ്സെന്നും ഉത്തരം കിട്ടാത്തൊരു സമസ്യ...
ajith said…
മനസ്സിനെപ്പറ്റി എത്ര കവിതകള്‍, പക്ഷെ ആര്‍ക്കും പിടികൊടുക്കാതെ മനസ്സ്....

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “