നീല വിഹായസ്സിനപ്പുറത്ത്

നീല വിഹായസ്സിനപ്പുറത്ത്   

നീല നിറമാര്‍ന്ന എന്റെ വിജയഗാഥ




നിങ്ങളറിയുമോ പണ്ട് എഴാം കടലിനപ്പുറത്ത്



പതിനാറാം ശതകത്തില്‍ ജനോവയിലെ



നാവികര്‍ക്കു വേണ്ടി ജന്മമെടുത്തുങ്കിലും



അവകാശം പറയുവാന്‍ ഉണ്ട് എന്നെകുറിച്ച്



ഇറ്റലിക്കാര്‍ക്കും ഇംഗ്ലണ്ട്കാര്‍ക്കും



ഡനീമെന്ന്‍ ഓമന പേരില്‍ വിളിച്ചിരുന്നത്



എന്റെ പിത്രുതത്തിനു തര്‍ക്കമായ്‌



ഫ്രെഞ്ചിലാണേല്‍ ദി-നീമ് എന്ന നാമത്തില്‍ പൊരുളില്‍



പരുത്തിയും കമ്പിളി നൂലുമായ് ഇണചേര്‍ന്ന്



ഇഴ ചേര്‍ന്ന് ഉണ്ടായപ്പോള്‍



അനുജന്മാര്‍ന്നു പിറന്നൊരു



ലെവിയങ്ങ് അമേരിക്കയില്‍ പതിനെട്ടാം



ശതകത്തിനവസാനം ജനിച്ചപ്പോള്‍



എന്നെ ധരിച്ചു നടന്നു ആ നാട്ടിലെ



ഗോപാലപാലകരും ഖനി തൊഴിലാളികളും



എന്നാലിന്നോ എല്ലാവരുടെയും



കണ്ണിലുണ്ണിയായ് ആഗോളവല്‍ക്കരണത്തിന്‍



സന്തതിയായ് നിങ്ങളോടൊപ്പം ചുറ്റുമ്പോള്‍



എന്നെ കുടുക്കുന്ന ബട്ടണും സിപ്പും



ചൈനയില്‍ ജന്മം കൊണ്ട് തുണികള്‍



തച്ചുകുട്ടപ്പെടുന്നു ഇന്ത്യയില്‍ പിന്നെ



തോല്‍ പട്ടയില്‍ പേരും എഴുതി പിടിപ്പിച്ചു



മോടി വരുത്തി സിങ്കപ്പൂരില്‍ വിറ്റഴിക്കപെടുന്നവ



ലോകത്തിലെ എല്ലാ ആണ്‍ പെണ്‍



വര്‍ഗ്ഗ വര്‍ണ്ണ ഭേതമില്ലാതെ ധരിച്ചു ചുറ്റുന്നഎന്‍റെ



കാര്യം നിങ്ങള്‍ക്കു മനസ്സിലായിയെന്നു കരുതുന്നു



ഞാനാണ്‌ നിങ്ങളുടെ അടിപൊളി ജീന്‍സ് പാന്‍റ്

Comments

Anees Hassan said…
അടിപൊളി കവിത ജീന്‍സ് പോലെ അടിപൊളി

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “