Thursday 7 October 2010

മാഷേ

മാഷേ


മാഷേ ക്ഷയം വന്ന്‍യല്ലയോ

അങ്ങ് പോയി മറഞ്ഞത്

എന്നാല്‍ എനിക്ക് ക്ഷേമം തന്നെ

ക്ഷമിക്കുമല്ലോ അങ്ങയെ ഞാന്‍

എന്‍റെ കവിതയുടെ വിതയാക്കിയതില്‍

പണ്ട് അങ്ങ് പഠിപ്പിച്ച പാഠങ്ങള്‍

പീടനങ്ങളിലുടെയാണെങ്കിലും

പീഠത്തിലിരുന്നും നിന്നും

പഠിച്ചതിനാല്‍ സ്മരിക്കുന്നു

അന്നും ഇന്നും ദൂരേ കാണുമ്പോള്‍

അറിയാതെ മുണ്ടിന്‍റെ മടക്കികുത്തു

അഴിയുമായിരുന്നു പിന്നെ

പല വട്ടം ഞാന്‍ നാട്ടില്‍ വരുമ്പോള്‍

അങ്ങയെ കാണുമ്പോള്‍ എന്‍റെ

കരം പിടിച്ചു തിരിച്ചും മറിച്ചും

ചുരല്‍ കഷായത്തിന്‍ പാടുകള്‍

പരുതി നോക്കുമ്പോള്‍ അറിയാതെ

കണ്ണുകള്‍ ഈറനണിയുമായിരുന്നു

എന്നാല്‍ ഇന്ന് ഞാന്‍ കാണുന്നിതാ

ഇല്ല അല്‍പ്പവും പരസ്പര

സ്നേഹ ബഹുമാനങ്ങള്‍

എന്തെ എങ്ങിനെ മാഷേ ...!!!!!!???????

1 comment:

ആയിരത്തിയൊന്നാംരാവ് said...

കുരുത്തംകെട്ട കാലം ....ഞാന്‍ ഒരു daily wages teacher ആണ് .....അധ്യാപകനെ ദിവസക്കൂലിക്കുവെക്കുന്ന രാജ്യത്ത് എന്തു മൂല്യങ്ങളാണ് ഞങ്ങള്‍ പഠിപ്പിക്കുക ....പണി കഴിഞ്ഞ് കൂലിവാങ്ങി പോകുകയല്ലാതെ .......(those good old days won't come again )