1987 ല്‍ ഞാന്‍ കണ്ട കല്‍ക്കത്ത
കാശിനായ് കാലം കഴിക്കാന്‍
കൈവണ്ടി വലിക്കും
കറുത്ത് കഷ്ടപ്പെടുന്നവരുടെ
കാളിമയാര്‍ന്ന മുഖവുമായ് ചുറ്റുന്ന
കാളി വേഷക്കാരും
കാല്‍ അണ കൊടുത്താല്‍
കശാപ്പു ചെയ്യാനും മടിക്കാത്ത
കര്‍മ്മങ്ങള്‍ കൈ വിട്ടു ഹര്‍മ്മ്യങ്ങളില്‍
കഴിയും ധ്വരകള്‍ നിവസിച്ചിരുന്ന ഇവിടം
കാരിരുമ്പില്‍ തീര്‍ത്തൊരു തുക്കു പാലവും
കാല്‍ അകലത്തില്‍
കറുത്ത ചാലുകള്‍ ഒഴുകും തെരുവു വക്കിലെ
കമ്മ്യൂണിസം പരത്തും ഈച്ചകളും
കൊതുകും നിറഞ്ഞ പഴയ കെട്ടിട സമുച്ചയങ്ങളും
കൈയ്യാട്ടി വിളിക്കും കരിവളക്കുട്ടം നിറയും
കാമത്തിന്‍ കാതുകളാം സോനാഗാച്ചിയും അടങ്ങുമി
കല്‍ക്കണ്ട നഗരിയോ
കാളി കാത്ത നഗരമോ
കൊല്‍ക്കത്താ നഗരം
കൈവണ്ടി വലിക്കും
കറുത്ത് കഷ്ടപ്പെടുന്നവരുടെ
കാളിമയാര്‍ന്ന മുഖവുമായ് ചുറ്റുന്ന
കാളി വേഷക്കാരും
കാല്‍ അണ കൊടുത്താല്‍
കശാപ്പു ചെയ്യാനും മടിക്കാത്ത
കര്‍മ്മങ്ങള്‍ കൈ വിട്ടു ഹര്‍മ്മ്യങ്ങളില്‍
കഴിയും ധ്വരകള്‍ നിവസിച്ചിരുന്ന ഇവിടം
കാരിരുമ്പില്‍ തീര്‍ത്തൊരു തുക്കു പാലവും
കാല്‍ അകലത്തില്‍
കറുത്ത ചാലുകള്‍ ഒഴുകും തെരുവു വക്കിലെ
കമ്മ്യൂണിസം പരത്തും ഈച്ചകളും
കൊതുകും നിറഞ്ഞ പഴയ കെട്ടിട സമുച്ചയങ്ങളും
കൈയ്യാട്ടി വിളിക്കും കരിവളക്കുട്ടം നിറയും
കാമത്തിന്‍ കാതുകളാം സോനാഗാച്ചിയും അടങ്ങുമി
കല്‍ക്കണ്ട നഗരിയോ
കാളി കാത്ത നഗരമോ
കൊല്‍ക്കത്താ നഗരം
Comments