Posts

Showing posts from May, 2010

മണിതന്‍ ഓര്‍മ്മകള്‍

Image
മണിതന്‍ ഓര്‍മ്മകള്‍ ആ നാദത്തിനായ് എത്ര വട്ടം കാത്തിരുന്നു നിന്നെ ഒരു നോക്ക് കാണുവാന്‍ പുഞ്ചിരി നല്‍കി മറയുവാന്‍ കാണുമ്പോള്‍ പറയാന്‍ മനസ്സില്‍ കരുതുന്നവ പാടെ മറന്നു പോകുമ്പോഴും മുഴങ്ങുമായിരുന്നു മണിയോച്ച ഹൃദയ താളമായി പിന്നെ നിന്റെ ഓര്‍മ്മകളെ ഉണര്‍ത്തുന്ന വളപ്പൊട്ടുകളും കോത്താരം കല്ലുകളും സഞ്ചിക്കുള്ളിലായി വീര്‍പ്പു മുട്ടുമ്പോളും പറയാതെ അകന്ന കാര്യങ്ങളൊക്കെ നാളയിലേക്ക് മുറിവേറ്റു ചുമടെറ്റു നീക്കി നിര്‍ത്തിയ നാളുകള്‍ അറിയാതെ ഓര്‍ത്തു പോയി ഈ മണിതന്‍ ചിത്രം കാണുംപോഴായി photo bilongs to sajith sharooq

"സര്‍വ ഗുണാല്‍ കാഞ്ചനമാശ്രയന്തി "

കത്തി പടരുന്ന കരിമിഴി കോണിലെ ഭാവം കദനങ്ങളെല്ലാം മദനന്‍റെ വിരിമാറിലേക്കു കിനാവള്ളിയായ് പടരുന്ന മോഹം കണ്ണിന്നു മുന്നില്‍ കാണുന്ന മൃതുലതയെ കാര്‍ന്നു തിന്നും കരി വണ്ടിന്‍ കാമം കാല ദോഷത്തെ കുട്ടുപിടിച്ചങ്ങു കാറി നടക്കുന്ന കാകന്‍റെ മിഴിയുമായ്‌ കുയിലിന്‍റെ പാട്ടില്‍ കളകാഞ്ചി തേടി കിഞ്ചന വര്‍ത്തമാനങ്ങളുടെ മാനങ്ങളെ തേടുന്ന കാപിയുടെ ചഞ്ചലമാം മനസ്സുമായ് കാടകം വെട്ടി വെളിപ്പിച്ചു കടലാസ്സിലേക്കു കറുത്ത മഷി തുപ്പിട്ടു കപടതയാടുന്ന കോലങ്ങള്‍ക്ക്‌ കീ ജയ്‌ വിളിക്കുന്നവനാകല്ലേ കാല്‍ കാശിനായ്കാലു വേന്തുനടക്കരുതെ കവിയെന്ന കലാകാരനിനിയും

ഇനി ഞാന്‍ എന്ത് എഴുതെണ്ടു....?

എഴുതി പാടുവാനില്ലിന്നു ബാക്കി ഏടുകള്‍ ഏലുകകള്‍ താണ്ടി മറയുമ്പോള്‍ അരുത് അരുതെന്ന് എഴുതി തുടങ്ങിയ ആദികവിമുതല്‍ അറിയാത്തോരെന്‍ അവിവേകങ്ങളും പ്രകൃതിതന്‍ വികൃതികളും പ്രണയ പരിഭവങ്ങളും വിശപ്പും കിതപ്പും നടപ്പും ഇരിപ്പും വൃണതമാം ജീവിതയാതനകളും അരുതായിമ്മകളാം അസുയ കുശുംബും കുന്നായിമ്മകളും പാരകളും പാരവശ്യങ്ങളേകും കുചേല കുംബേര വര്‍ഗ്ഗ വര്‍ണ്ണ ജാതി ഭാഷാ പരിവര്‍ത്തനങ്ങളും കലാപങ്ങളും കപടനാടകങ്ങളും അടിമുറകളും തടവറകളും തടയണകളും തലപ്പത്ത് എത്തുവാനുള്ള തലമുറകളുടെ അലമുറകളും ഞാനെന്നും എന്റെതെന്നും ഞാണൊലി കൊള്ളുമ്പോഴും ഞരങ്ങി ഉണരുന്ന ഉണര്‍വിന്റെ പോര്‍വിളികളും തണുപ്പിന്‍റെ വിരി മാറിലേക്കു അടുക്കുന്ന മൗനമാം മരണങ്ങളും തര്‍പ്പണങ്ങളും അര്‍പ്പണങ്ങളും സമര്‍പ്പണങ്ങളും ഇനി ഞാന്‍ എന്തുപറയേണ്ടു എഴുതെണ്ടു പാടേണ്ടു എഴുതുവാനില്ലോന്നുമേ ബാക്കി

പ്രവാസത്തുനിന്നും പ്രാണ സഖിക്കായി

അന്തി മയങ്ങുമ്പോള്‍ ചിന്തകളൊക്കെ നിന്നെകുറിച്ചായിരുന്നു സഖി നിന്നെകുറിച്ചായിരുന്നു നാലാളു കുടുമാ കതിര്‍ മണ്ഡപത്തിന്‍ മുന്നില്‍ നാണിച്ചു തല കുമ്പിട്ടു നടന്നപ്പോള്‍ ആരും കാണാതെ കണ്ണുകള്‍ തമ്മില്‍ ഇടഞ്ഞപ്പോള്‍ ആനന്ദത്തിന്‍ കഥ പറഞ്ഞു അടുത്തിരുന്നു പുഞ്ചിരി തൂകിയും താലി ചാര്‍ത്തി മോതിരം മാറി കൈ പിടിച്ചു വലം വച്ച് പാലും പഴവും പങ്കുവച്ചതും ആനല്ല നാളുകളൊക്കെ ഇന്നലെ പോലെ ഓര്‍ത്തു പോയി സഖി അന്തി മയങ്ങുമ്പോള്‍ ചിന്തകളൊക്കെ നിന്നെകുറിച്ചായിരുന്നു സഖി നിന്നെകുറിച്ചായിരുന്നു ആ രാത്രിയിലങ്ങു ആകാശകോണിലെ അരുന്ധതി നക്ഷത്രം കാട്ടി തന്നതും മുല്ലപ്പുവിന്‍ മാസ്മരഗന്ധത്തിനുപ്പുറം നിന്‍ മണമേറ്റുമയങ്ങിയതും നിന്‍വാര്‍മുടി തുമ്പിലെ ജലകണത്താലറ്റു പോയോരെന്‍ നിദ്രയും അന്തി മയങ്ങുമ്പോള്‍ ചിന്തകളൊക്കെ നിന്നെകുറിച്ചായിരുന്നു സഖി നിന്നെകുറിച്ചായിരുന്നു ഒരുനാള്‍ ക്ഷേത്രത്തില്‍ പോയിവന്ന നിന്‍ വിരല്‍ തുമ്പിന്‍ സ്പര്‍ശനത്തിന്റെയും ചന്ദനത്തിന്റെ കുളിരിലും ഒരു നിമിഷം ഞാന്‍ എന്നെ മറന്നു നിന്നതും ഇന്നലെപോലെ ഓര്‍ത്തുപോയി സഖി അന്തി മയങ്ങുമ്പോള്‍ ചിന്തകളൊക്കെ നിന്...

ഇവര്‍ക്കുയറിവതുണ്ടോ - Vaakku

ഇവര്‍ക്കുയറിവതുണ്ടോ - Vaakku bx-bx067w

ഇവര്‍ക്കുയറിവതുണ്ടോ ........?

ചെന്നിനായകം തേച്ച് അകറ്റിയൊരു വിരല്‍ കുടിയും ദുഃസ്വപ്‌നങ്ങള്‍ കണ്ടു കിടക്ക നനച്ചു ജ്യാള്യതകളും കണ്ണി മാങ്ങയോടൊപ്പം ആരുമറിയാതെയങ്ങ് കല്ലു പെന്‍സില്‍ തിന്നു രസിച്ച് കടന്നകന്നതും നുള്ളി കള്ളങ്ങളാല്‍ അഞ്ചും പത്തും പൈസയുമായി നുണഞ്ഞു രസിച്ചോരു പാലഞ്ചും അയിസ്സുകോലും ഉത്സവ പറമ്പിലായി ഉഴറി നടന്നു ഉത്സാഹത്തോടെ തേടിയലഞ്ഞു കിട്ടും ആനവാലിന്‍ ലഭ്യതയില്‍ ആന്ദത്താല്‍ ആറാടി നടന്നു വെളുക്കുവോളം ആട്ടവും പാട്ടും കണ്ട്പ്രദിക്ഷണവഴിയിലായി -മയങ്ങി കിടക്കുമ്പോള്‍ ആകാശം ഭേദിക്കുമാറ് അമിട്ടുകള്‍ പൊട്ടുമ്പോള്‍ ഞെട്ടിപ്പിടഞ്ഞു ഉണര്‍ന്നു തിക്കും പോക്കും നോക്കി ഞരങ്ങുമ്പോള്‍ തിടമ്പേറ്റി വലം വച്ചുപോകും തേവരെ അകം നിറഞ്ഞു തൊഴും മുത്തച്ചിമാരുടെ നാമ ജപങ്ങളും ഒക്കെ കണ്ടു മടങ്ങിയ വേനല്‍ക്കാല പുലരികളില്‍ ആറ്റില്‍ ചാടി മുങ്ങാം കുഴിയിട്ടു കുട്ടുകരോടോത്തു കുളിച്ചു നടന്നു തിരികെ വീടണയുമ്പോള്‍ കിണ്ണം നിറയെ കഞ്ഞിയും പുഴുക്കും ചമന്തിയും കഴിച്ച് വീണ്ടും ഉറങ്ങുവോളം കളിച്ചു നടന്ന അനുഭവ സുഖങ്ങളൊക്കെയുണ്ടോ ഇന്നുള്ള കിടങ്ങള്‍ക്ക് കീഴും കിഴക്കും കിഴുക്കും എന്തെന്ന് അയറിയാതെ വളരുന്നു

വേണ്ടിനിയും ഇവിടെ ..........

Image
ചിലവിടേണ്ട കോടികളിനിയും  ആവര്‍ത്തിക്കവേണ്ട  കാന്ധഹാറുകളിനിയും   നേടിയേറെ അന്താരാഷ്ട്ര  ഖ്യതികളിവര്‍ക്കു അര്‍ഹതയില്ല ഒരു ദയാഹര്‍ജിക്ക് വകനല്‍കാതെ ഘാതകനാം കസബിനെ വേഗം ഏറ്റിടുക കഴുവിതില്‍ കാണ്ക വേണ്ടിനിയും അവന്‍  പാകിസ്ഥാന്‍ വീണ്ടും     

അമാന്തിക്ക വേണ്ടിനിയും..........................

പാട്ടുംപാടി തിന്നു രസിച്ചു മദിച്ചു സുഖിക്കും കശാപ്പുകാരനാം കസബിനെ കഴുവിലേറ്റിടാന്‍ അമാന്തിക്ക വേണ്ടിനിയുംകാറും കോളുംകൊള്ളുന്നു അതിര്‍ത്തിയിലാകെയെന്നറിയുക കോടതി ഏമാന്മാരെ