എന്‍റെ മുംബായി പട്ടണം കവിത ജീ ആര്‍ കവിയൂര്‍

ഉറക്കമില്ലാതെഎപ്പോഴും
ഉണ്മെഷവതിയായി
കുളിച്ച് ഒരുങ്ങി
കാത്തിരിക്കും കാമിനിയാണ്
എന്‍റെ മുംബായി പട്ടണം

പണ്ഡിതനും പാമരനും
കുബേരനും കുചേലനും
പെടാപാട് പെട്ട് വടാപാവ് തിന്നുന്ന
എന്‍റെ മുംബായി പട്ടണം

കള്ളനും കൊള്ളക്കാരനും
കാമ്യമായി വിഹരിക്കും
കാണാ കാഴ്ചകളുടെ കഥ പറയും
എന്‍റെ മുംബായി പട്ടണം

കച്ചകപടത്തിന്റെ മായയാല്‍
കയറൂരിയ കാളകളും കരടികളും
കുതിര പന്തയങ്ങളുടെ കുത്തരങ്ങാണ്
എന്‍റെ മുംബായി പട്ടണം

പച്ച -മഞ്ഞ -ചുവപ്പുകല്‍ക്കു അപ്പുറം
തലങ്ങും വിലങ്ങും ഓടുന്ന വണ്ടിക്കു
കൈ കാണിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നു
കാക്കി കുപ്പായാമണിഞവര്‍
നില്‍കാത്ത എന്‍റെ മുംബായി പട്ടണം

എങ്ങു നോക്കിയാലും നീണ്ട നിരകള്‍
അച്ചടക്കത്തോടെ നില്‍കുന്നു
നാനാ വര്‍ണ ഭാഷ ജാതികള്‍ മരുവുന്ന
മായ മനോഹരം എന്‍റെ മുംബായി പട്ടണം

മിന്നുന്നു വെള്ളിനക്ഷത്ര തിളക്കങ്ങള്‍
രാവിലും പകലിലും , അണിയറയിലും അരങ്ങിലും
നൊമ്പരം അന്തരംഗത്തിലും, ചുണ്ടില്‍ മന്ദഹാസവുമായി
എന്‍റെ മുംബായി പട്ടണം

മണി മന്ദിരത്തിലും പാതയോരത്തും
മതോന്‍ മത്തരായി വിലാസമാടുന്നു
മാതങ്കികള്‍ മദന മോഹനമാടുന്ന
എന്‍റെ മുംബായി പട്ടണം

ഭികരവാദി ഞെട്ടി വിറപ്പിച്ചിട്ടും
എല്ലാം മറന്നു വിണ്ടും
സടകുടഞ്ഞു എഴുനേറ്റു മുന്നേറുന്ന
എന്‍റെ മുംബായി പട്ടണം

വിശപ്പിന്‍റെ വിളി മൂത്ത്
ഓടിയെത്തുന്ന വര്‍ക്കു എപ്പോഴും
ഉണ്ണാനും ഉടുക്കാനും നല്‍കും
ആശാ കേന്ദ്രമാണ് , എന്‍റെ മുംബായി പട്ടണം

പെറ്റമ്മയെ വിട്ടു പാതിരാ പകലില്ലാതെ
പണിയെടുത്തു തളരുമ്പോള്‍
മാറോടു ചേര്‍ത്തു അണക്കുമെന്‍
പോറ്റമ്മയാണ് എന്നും
എന്‍റെ മുംബായി പട്ടണം

Comments

ഈ മുംബൈ വര്‍ണ്ണന നന്നായി..

അവള്‍ പല പല രൂപങ്ങളില്‍ എന്നും നമ്മോടൊപ്പം .. അതാണ്‌ മുംബൈ ....

ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “