साहिल के सपने | തീരത്തെ കനവുകൾ gazhal fusion

 साहिल के सपने | തീരത്തെ കനവുകൾ



चश्मे के शीशों पर बिखरे हैं सपने, हैं
लहरों की सरगम में गहरे हैं सपने, हैं
കടലാഴങ്ങളിൽ മായും സൂര്യന്റെ കനവാണു നീ
കണ്ണടക്കണ്ണാടിയിൽ തങ്ങിനിൽക്കും നിനവാണു നീ

इस ढलती शाम का मंज़र तो देखो
समुंदर के साहिल पे ठहरे हैं सपने, हैं
സന്ധ്യ തൻ ശോഭയിൽ തീരം മയങ്ങുമ്പോൾ
അലതല്ലി വന്നെത്തും കാറ്റിന്റെ അലയാണു നീ

यादों की महफ़िल सजी है यहाँ पर
इन ठंडी हवाओं के पहरे हैं सपने, हैं
ഓർമ്മതൻ മഹ്ഫിലിൽ ദീപങ്ങൾ ജ്വലിക്കവേ
ഇരുളിലും മായാതെ മിന്നുന്ന നിഴലാണു നീ

अंधेरा जो छाए तो डरना नहीं तुम
उजालों की राहों में सुनहरे हैं सपने, हैं
ഇത്തിരി വെട്ടവും നെഞ്ചിൽ ഒതുക്കിക്കൊണ്ട്
ഇനിയുള്ള യാത്രയിൽ കൂട്ടിനായ് വരവാണു നീ

दिलों की किताब को खोल कर देखो
हक़ीक़त की दुनिया से सुनहरे हैं सपने, हैं
ഹൃദയത്തിൻ താളുകൾ മെല്ലെ തുറന്നു ഞാൻ
സത്യത്തിൻ ലോകത്ത് പൂക്കുന്ന മലരാണു നീ

वक़्त की मौजों ने बदला है रास्ता
मगर दिल के कोने में ठहरे हैं सपने, हैं
കാലത്തിൻ ഒഴുക്കിൽ വഴികൾ മാറിയാലും
മനസ്സിന്റെ കോണിൽ മായാത്ത നിറവാണു നീ

ख़ामोश रातों की अपनी जुबां है
कहानी सुनाते जो गहरे हैं सपने, हैं
നിശ്ശബ്ദ രാവുകൾ കഥകൾ മൊഴിയുമ്പോൾ
മൗനത്തിൻ ആഴത്തിൽ ഉണരുന്ന സുഖമാണു നീ

अब मैं 'जी आर' ख़ुद क़लम उठाता हूँ
ग़ज़ल में पिरोता हूँ जो बिखरे हैं सपने, हैं
ഇനി ഞാൻ 'ജി ആർ' തൻ തൂലിക ചലിപ്പിക്കാം
കവിതയായ് മാറ്റാം ഈ ചിതറിയ നിനവാണു നീ

ജീ ആർ കവിയൂർ 
GR kaviyoor 
24 05 2026
( Kaviyoor, thiruvalla)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത