സുഖദർശനം (ഗസൽ)

 സുഖദർശനം (ഗസൽ)




അമ്മയുടെ പ്രാർത്ഥനയിൽ വീട് പ്രകാശമായി നിന്നു  
എല്ലാ ദുഃഖക്കാറ്റിലും അമ്മ തുണയായി നിന്നു  

ശൂന്യമായ വഴികളിൽ ഇരുളിറങ്ങി വന്നപ്പോൾ  
സ്നേഹത്തിന്റെ ദീപം തന്നെ വഴിക്കു താരമായി നിന്നു  

നനവാർന്ന കണ്ണുകളിൽ എത്ര സ്വപ്നം പൂത്തിരുന്നു  
സ്വന്തം സുഖങ്ങളൊക്കെയും അമ്മ മറയായി നിന്നു  

അന്നത്തിൻ ഗന്ധത്തിൽ സ്നേഹം അലിഞ്ഞു ചേർന്നിരുന്നു  
അമ്മയുടെ കൈകളിൽ ജീവൻ ഞങ്ങളായി നിന്നു  

ലോകത്തിന്റെ തിരക്കിൽ തളർന്നു മടങ്ങിയപ്പോൾ  
അമ്മയുടെ മടിയിൽ മനസിന് ശാന്തിയായി നിന്നു  

ബാല്യത്തിന്റെ തെരുവിൽ ഇന്നും അതേ സ്വരം കേൾക്കും  
അമ്മയുടെ മധുരവാക്ക് മനസിന് ഗാനമായി നിന്നു  

ലോകം മാറിയാലും ബന്ധങ്ങൾ അകലുകയാലും  
അമ്മയുടെ സ്നേഹം മാത്രം എന്നും സ്വന്തമായി നിന്നു  

‘ജി ആറിൻ്റെ’ ഈ ജീവിതം അമ്മയ്ക്കുള്ള പൂജയായി  
ആ തിരുവടികളിൽ സന്തോഷ ദർശനമായി നിന്നു

ജീ ആർ കവിയൂർ 
10 05 2026
( കവിയൂർ, തിരുവല്ല)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത