കരുണതൻ ദീപം

കരുണതൻ ദീപം

പല്ലവി:
ഒരു ചില സങ്കടങ്ങൾ, പറയാൻ ആവില്ല മാറ്റുചിലതോ 
പാടി തീർക്കാനും ആവില്ല വേദനകൾ.
ഒരു കൈത്തിരി വെളിച്ചമായി നീ വരുമ്പോൾ,
അറിയുന്നു ഞാനെന്നും ദൈവമേ നിന്നെ.

അനുപല്ലവി:
പല വഴി തേടി അലഞ്ഞു നടന്നീ ദുഃഖവുമായി
പ്രവചന വാക്യങ്ങൾ ചോദി തിരിഞ്ഞു.
കണ്ടില്ല ഞാൻ നിന്നുടെ രൂപമെങ്ങും,
കണ്ടത് കേവലം കല്ലേ മാത്രം.

ചരണം:
അമ്പലവാതിലിലും പള്ളിയിലും അല്ല,
ഉണരുന്നു ഈശ്വരത്വമിവിടെ.
മറ്റൊരു ജീവന്റെ കണ്ണീർ തുടയ്ക്കും,
സ്നേഹമുള്ള മനസ്സിലാണെന്നറിയൂ.
ഈ ഭൂമിയിലിതിനേക്കാൾ വലുതായി,
മറ്റൊന്നുമില്ല അമ്മയല്ലാതെ ഇല്ല വേറൊന്നും ഇല്ല മാറ്റുരയ്ക്കുവാൻ 

ജീ ആർ കവിയൂർ 
17 05 2026
(കവിയൂർ, തിരുവല്ല)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത