മരണമില്ല മനസ്സിൽ ജീവിക്കുന്നു

 മരണമില്ല മനസ്സിൽ ജീവിക്കുന്നു




മഷിയുണങ്ങും നേരമില്ലാ
മനസ്സായിരുന്നു സാറിന്റേത്,
വിഷയം തേടി വന്നിടുമ്പോൾ
വാക്കുകൾ പൂത്തു വിരിഞ്ഞിരുന്നു.

ക്ഷീണം വന്ന ശരീരത്തിലും
കാവ്യം മാത്രം ജീവിച്ചിരുന്നു,
കൂട്ടായ്മയ്ക്ക് താങ്ങായി അങ്ങ്
കൈപിടിച്ചൊപ്പമുണ്ടായിരുന്നു.

അവസാന ശ്വാസം വരെ പോലും
അക്ഷരദീപം കാത്തുവച്ചു,
“വിജയൻ നായർ ഉല്ലാസ്നഗർ മുംബൈ” എന്ന നാമം
ഇന്നും ഹൃദിയിൽ തെളിഞ്ഞുനിൽക്കും.

"ഇന്നു ഞാൻ, നാളെ നീ —
ഇന്നും പ്രതിദ്ധ്വനിക്കുന്നിതെന്നോർമ്മയിൽ..." 

കവിക്ക് മരണമില്ല; ജനഹൃദയങ്ങളിൽ
ജീവിക്കും എന്നും ഇന്നും.
ആ പരേതാത്മാവിന് നിത്യശാന്തി നേരുന്നു.

ജീ ആർ കവിയൂർ
09-05-2026
(കവിയൂർ, തിരുവല്ല)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത