മൂന്ന് “F”കൾ

മൂന്ന് “F”കൾ

ഇന്ധനം *(Fuel)* കത്തുമ്പോൾ ചക്രം തിരിയും,  
രാജ്യങ്ങളുടെ രാവുകൾ തെളിയും,  
എണ്ണ വില കുതിച്ചുയരുമ്പോൾ  
ജനജീവിതം തീപിടിക്കും.  

വളം *(Fertilizer)* വീണാൽ വയൽ പുഞ്ചിരിക്കും,  
വിത്തിനുള്ളിൽ സ്വപ്നം മുളക്കും,  
വിളവ് കുറയുന്ന നാളിൽ  
വിശപ്പിന്റെ കാറ്റുകൾ വീശും.  

വിദേശനാണ്യം *(Forex)* നദിപോലെ  
ലോകവിപണിയിൽ ഒഴുകിടുന്നു,  
ഡോളറിന്റെ തിരമാലകളിൽ  
സാമ്പത്തികം ചാഞ്ചാടുന്നു.  

ഈ മൂന്ന് - Fuel, Fertilizer, Forex ചേർന്ന്  
ഭൂമിയുടെ ചക്രം നീക്കിടുന്നു,  
മൂന്ന് “F”കളുടെ സമത്വത്തിൽ  
ലോകത്തിന്റെ നാളെ നിൽക്കുന്നു.  

ജീ ആർ കവിയൂർ 
26 05 2026
( കവിയൂർ,തിരുവല്ല )


കുറിപ്പ് / Foot Note:

Fuel → ഇന്ധനം / ഊർജവസ്തു  
Fertilizer → വളം  
Forex → വിദേശനാണ്യവിനിമയം *(Foreign Exchange)*

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത