തുള്ളികളുടെ നൃത്തം

 തുള്ളികളുടെ നൃത്തം

മഴമുത്തുകൾ വീണ നേരം,  
മണ്ണിൽ സംഗീതം ഉണർന്നു.  
ഇലകളുടെ പച്ച നിഴലിൽ,  
പ്രകൃതി നൃത്തം തുടങ്ങി.  

കാറ്റിനൊപ്പം ചിരിക്കുന്ന ജലം,  
ചില്ലകളിലൂടെ ഒഴുകിനീങ്ങി.  
ചെറുകുളങ്ങളുടെ കണ്ണാടിയിൽ,  
വൃത്തങ്ങൾ വിരിഞ്ഞുയർന്നു.  

പുലരിയുടെ മൃദു വെളിച്ചത്തിൽ,  
മിന്നിമറയുന്ന ജലമുത്തുകൾ.  
തുള്ളികളുടെ ഈ നൃത്തത്തിൽ,  
ഭൂമി സന്തോഷം പാടിയിരുന്നു.

ജീ ആർ കവിയൂർ 
16 05 2026
( കവിയൂർ,തിരുവല്ല)

Comments