സ്മൃതിമാധുര്യം

 സ്മൃതിമാധുര്യം

എന്നുള്ളിൽ ഇന്നും വാടാതെ നിൽക്കുന്നു,
നരകയറാത്ത, ചുളിവുകൾ വീഴാത്ത നിൻ മുഖം.
നിനക്കായ് മാത്രമായീ മധുര നോവിൻ്റെ
അക്ഷര മലരുകൾ വിരിയുന്നതറിയുന്നുവോ?

തിരികെ വരാത്തൊരു ദിനങ്ങളുടെ-
ഓർമ്മക്കുളിരിലും ഇന്നും തീപാറുന്നു.
ഗ്രീഷ്മത്തിൻ ചൂടിലും ശിശിരവസന്തം
മഴയായ് എൻ മനസ്സിൽ പെയ്തിറങ്ങുന്നു.

ഉറക്കമില്ലാതെ വിയർക്കുന്ന ശ്വേത-
കണങ്ങൾക്കും ഇന്നും നിൻ്റെ ഗന്ധമോ?
നിലാവ് പടരുന്ന നിഴലുകളിലെന്നും
നിൻ ചിത്രവും ചിത്തവും കാണുന്നു ഞാൻ
.
ഇനിയൊരു ജന്മം ഉണ്ടെങ്കിൽ നമുക്ക്,
ഒരു തൂവൽ പക്ഷിയായ് മാറിടാം സഖീ...
വരും വസന്തത്തിൽ ഒരു ചില്ലമേൽ
കൂടുകൂട്ടി ഒപ്പം രാമനാമം ജപിക്കാം.

ജീ ആർ കവിയൂർ 
27 04 2026
(കവിയൂർ, തിരുവല്ല)



Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത