കാണുമെന്നൊരു മോഹമിനിയും

കാണുമെന്നൊരു മോഹമിനിയും 


ഹർഷബാഷ്പ ബിന്ദുക്കളാൽ—
നഖചിത്രം രചിക്കും രൂപമെൻ-
മനതാരിലിന്നും മായാതെ നില്പൂ...
മഴമുകിലുകൾ നിലാവിനെ മറയ്ക്കും പോൽ തോന്നുന്നുവോ നിന്നോർമ്മകൾ 

ഇരുൾ മൂടും വഴികളിൽ ഏകാകിയായ്
തിരയുന്നു  മൃദു സ്വരമന്ത്രങ്ങൾ...
കാറ്റിലലിഞ്ഞ നിൻ ഗന്ധമായ് 
പടരുന്നു എന്നിൽ സുഗന്ധം പോലെ.

മൗനത്തിൻ തടവറയ്ക്കുള്ളിലായി-
കഴിഞ്ഞു കൊഴിഞ്ഞ നിമിഷങ്ങൾ മാത്രം...
ഇനിയൊരു ജന്മത്തിൻ തീരത്തുവെച്ചു-
കാണുമെന്നൊരു മോഹമിനിയും പ്രിയതേ 

ജീ ആർ കവിയൂർ 
13 05 2026
( കവിയൂർ, തിരുവല്ല)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത