ജീവിക്കണമെങ്കിൽ ജീവിതത്തോട്

 ജീവിക്കണമെങ്കിൽ ജീവിതത്തോട്

ജീവിക്കണമെങ്കിൽ ജീവിതത്തോട്  
മരിക്കുവോളം ജയിക്കാൻ  
മല്ലയുദ്ധം ചെയ്യുക  

ആകാശത്തിൽ നിന്ന് ലഭിക്കില്ല  
പച്ചരി, ജീരക ചെമ്പാവു ഉണ്ണാൻ  

വസന്തം വന്നു ചേരുമ്പോൾ  
വണങ്ങുക വരേണ്യമായ  
ജ്യോതി, ജ്യോതിസ്സിനെ  

കഷ്ടപ്പെടാതെ കിട്ടില്ല  
കവിതയിലെ ഒരു വാക്ക് പോലും  

വിയർപ്പിന്റെ തുള്ളികളിൽ നിന്നാണ്  
വിജയത്തിന്റെ വിത്തുകൾ മുളയ്ക്കുന്നത്  
തളർന്നുപോയ പാദങ്ങൾക്കും  
തുടരാൻ ശക്തി നൽകുന്നത് സ്വപ്നങ്ങൾ  

ഇരുള്‍ മൂടിയ രാവുകളിൽ പോലും  
പ്രകാശം തേടി നടക്കുക  
തകരാതെ നിൽക്കാൻ പഠിച്ചാൽ  
ജീവിതം തന്നെ നിനക്കൊപ്പമാകും  

തോൽവികൾ വഴികാട്ടികളാണ്  
നിന്നെ ഉയരങ്ങളിലേക്ക് നയിക്കാൻ  
വിശ്വാസം കൈവിടാതെ നീങ്ങുമ്പോൾ  
വിജയം നിന്റെ നിഴലാകും

ജീ ആർ കവിയൂർ 
28 04 2026
( കവിയൂർ, തിരുവല്ല)

Comments

Popular posts from this blog

പ്രഭാത കിരണം

വിവാഹ വാർഷിക കവിത

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ