അക്ഷരങ്ങളിലൂടെ ഒരാൾ ( കവിത)
അക്ഷരങ്ങളിലൂടെ ഒരാൾ ( കവിത)
ആമുഖം
മാധവിക്കുട്ടിയുടെ ആത്മാവിൽ തൊട്ട നീലാംബരി: ഒരു സായാഹ്ന സ്മൃതി
ഇന്ന് വൈകുന്നേരം (3 PM - 6 PM) കവിയൂർ ഞാലികണ്ടം ദേവി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ഡോ. സി.പി. ലീലയുടെ "മാധവിക്കുട്ടിയുടെ ആത്മാവിൽ തൊട്ട നീലാംബരി" എന്ന പുസ്തക പ്രകാശന ചടങ്ങിൽ സംബന്ധിക്കാൻ സാധിച്ചു. മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ ബെന്യാമിൻ പുസ്തക പ്രകാശനം നിർവ്വഹിച്ച ആ ചടങ്ങിൽ, കവിയൂർ ശിവപ്രസാദ് സാറിന്റെ ഹൃദ്യമായ വാക്കുകൾ സാഹിത്യപ്രേമികൾക്ക് വലിയൊരു വിരുന്നായി.
സ്വന്തം നാട്ടിലെ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ച് ഇത്രയും പ്രിയപ്പെട്ട എഴുത്തുകാരെ കാണാൻ സാധിച്ചത് ഇരട്ടി മധുരമായി. കവിയൂരിലെ ആ സായാഹ്നത്തിന്റെ ഓർമ്മയ്ക്കായി ഈ വരികൾ ഇവിടെ കുറിക്കുന്നു.
അക്ഷരങ്ങളിലൂടെ ഒരാൾ (കവിത)
ബലമേറും വരികളിൽ ആത്മബോധം
നിത്യമാം നോവലിൻ തീരത്തെ സ്നേഹം
മിഴികളിൽ ആടുജീവിതത്തിൻ വന്യത
മൊഴികളിൽ മുല്ലപ്പൂ വസന്തത്തിൻ ചാരുത.
മഞ്ഞവെയിൽ മരണ നിഗൂഢത തേടി
മുല്ലപ്പൂ വിപ്ലവ ഗീതങ്ങൾ പാടി
മാധവിക്കുട്ടിയെ പുൽകും നീലാംബരി
പൂത്തു നിന്ന മൊഴികളിൽ വെളിച്ചം വീശി.
അല്പം കുശലം പറഞ്ഞു കൂടെ-
യൊരു ചിത്രം തരപ്പെടുത്തി ഞാനും
കഥയിലെ പൊരുളായി കൂടെ നടന്നു
പുൽകി കവിയൂരിലെ ജീ ആറും.
ജീ ആർ കവിയൂർ
08 05 2026
( കവിയൂർ , തിരുവല്ല)


Comments