ഉദ്യോഗത്തിൽ നിന്നും വിരമിക്കും ശോഭ ലത ടീച്ചറിനായി
ഉദ്യോഗത്തിൽ നിന്നും വിരമിക്കും ശോഭ ലത ടീച്ചറിനായി
അക്ഷരമുറ്റത്തു നിന്നും പടിയിറങ്ങും
ആശതൻ പൊൻകിരണങ്ങളാൽ
അറിവുകൾ പകർന്നു നൽകിയൊരാ
വിദ്യാലയത്തിൻ തിരുനടയിൽ നിന്നും
അധ്യാപികയാം നമ്മൾ തൻ
ശോഭലത ടീച്ചർ വിരമിക്കുന്നു
ആകണ്ണുകളിൽ ഓർമ്മകൾ നിറഞ്ഞുപോയോ?
ആർക്കുമേ അതറിയില്ലിപ്പോൾ
ആത്മബന്ധത്തിൻ നൂലിഴകളാലെ
അവരുടെ മനസ്സിൽ എന്നെന്നും
ആ വിദ്യാലയം ഉണർന്നിരുന്നു
കുട്ടികൾ തൻ മികവുകൾ കണ്ടറിഞ്ഞ്
കൂടെയുണ്ടായിരുന്നൂ ടീച്ചറെന്നും
അവിടെയുള്ള വിദ്യാർത്ഥികളും ഒപ്പം
പൂർവ്വവിദ്യാർത്ഥികളും
അന്വേഷിച്ചു വരാറുണ്ടല്ലോ ഇതല്ലോ
ശോഭ ടീച്ചറുടെ ശോഭ
കുടുംബത്തിലും നമ്മൾ തൻ സമൂഹത്തിലും
ശോഭയായ് എന്നും വിളങ്ങീടട്ടേ
ആയുരാരോഗ്യ സൗഖ്യങ്ങളെന്നും
ഔദ്യോഗ ജീവിതത്തിൽ നിന്നും വിരമിച്ച
ടീച്ചർക്ക്
സന്തോഷവും ശാന്തിയും നേർന്നിടുന്നു ..
ജീ ആർ കവിയൂർ
19 05 2026
Comments