വഴിയറ്റ കാൽപ്പാടുകൾ

വഴിയറ്റ കാൽപ്പാടുകൾ

വഴിയില്ലാത്ത മണൽപ്പരപ്പിൽ,  
ആരോ നടന്ന പാടുകൾ കണ്ടു.  
എവിടെ തുടങ്ങി അവസാനിച്ചതെന്ന്,  
കാറ്റിനും പോലും അറിയില്ല.  

മഴ നനഞ്ഞ മണ്ണിൻമേൽ,  
നിശ്ശബ്ദം മാത്രം ബാക്കിയായി.  
തിരിഞ്ഞുനോക്കുന്ന ഓരോ നിമിഷവും,  
ഓർമ്മകൾ മുളച്ചുയരുന്നു.  

ജീവിതത്തിന്റെ അന്യ വഴികളിൽ,  
നാം പലരും നടന്നുപോകുന്നു.  
വഴിയറ്റ ഈ കാൽപ്പാടുകൾ പോലും,  
ഒരുനാൾ കഥയായി മാറുന്നു.

ജീ ആർ കവിയൂർ 
11 05 2026
( കവിയൂർ , തിരുവല്ല)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത