മോഹനമാം മുരളിനാദം

 മോഹനമാം മുരളിനാദം



നീലമേഘത്തിൻ തിരശ്ശീല നീക്കിയാൽ
നിത്യചൈതന്യ ദീപങ്ങൾ തെളിയുന്നു,
കാണാതെയൊരു കരുണാനദി പോലെ
കാതോരമെത്തി മനസ്സിനെ തഴുകുന്നു।

വെൺചന്ദ്രികയിൽ വിരിയുന്ന സ്വപ്നങ്ങൾ
വേണുനാദത്തിൽ ലയിച്ചൊഴുകിടും,
അമ്പരമൊട്ടാകെ അമൃതമഴയായി
ആത്മാവിൻ ദാഹം ശമിപ്പിച്ചീടും।

പൂക്കളിലൊളിച്ച പരിമളസ്പന്ദനം
പുണ്യസ്പർശമായി പടരുന്നേരം,
കാലത്തിൻ ചക്രം നിലച്ചതുപോലെ
കാണികൾ മൗനരായ് മാറുന്നു।

അദ്ഭുതമാം ആ ദിവ്യഭാവത്തിൽ
അന്തരംഗങ്ങൾ പ്രകാശം ചൊരിയും,
ഭൂമിയും ഗഗനവും ഭക്തിസാന്ദ്രമായി
ഭാവരാഗങ്ങളിൽ മുങ്ങിയാടുന്നു॥

ജീ ആർ കവിയൂർ 
20 05 2026
( കവിയൂർ, തിരുവല്ല)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത