ചെല്ലകിളിയുടെ യാത്ര
ചെല്ലകിളിയുടെ യാത്ര
പുലരിയുടെ വെളിച്ചത്തിനൊപ്പം,
ചെല്ലകിളി പറന്നുയർന്നു.
മരച്ചില്ലകളുടെ ഇടവഴിയിൽ,
പുതിയ ആകാശം തേടിനടന്നു.
കാറ്റിന്റെ മൃദു ചിറകുകളിൽ,
അവൾ ദൂരങ്ങൾ മറന്നുപോയി.
നദിക്കരയിലെ നിശ്ശബ്ദത്തിൽ,
സ്വന്തം പാട്ട് ചേർത്തുവച്ചു.
സന്ധ്യ മങ്ങിവരുന്ന നേരം,
കൂടിലേക്ക് മടങ്ങിയെത്തി.
ചെല്ലകിളിയുടെ ഈ യാത്രയിൽ,
സ്വപ്നങ്ങൾ ചിറകുവിരിച്ചു.
ജീ ആർ കവിയൂർ
18 05 2026
( കവിയൂർ,തിരുവല്ല)
Comments