മുക്തി തീരം
മുക്തി തീരം
ആത്മബോധത്തിന്റെ തലങ്ങളിൽ
ആഴമേറിയ ചിന്താ സരണികളിൽ
അഴിയാത്ത ബന്ധനങ്ങളിൽ നിന്നും
അറിഞ്ഞു മുക്തി നേടുവാനായ്
അജ്ഞാനം ആകും ഇരുട്ടിൽ നിന്നും
അണയാതെ കത്തും ജ്യോതിസിനെ
അറിവിന്റെ നിറവാം പരമപിതാവേ
അടിയങ്ങൾ തേടുന്നു തൃപ്പാദമേ
അനന്തമാം സ്നേഹത്തിൻ മാതൃരൂപം
അമ്മയായ് കാക്കുന്ന പുണ്യതീരം
ആത്മാവു പരമാത്മ ലയനമേകാൻ
അനുഗ്രഹിക്കേണം അനവരതം
രചന
ജീ ആർ കവിയൂർ
08 05 2026
( കവിയൂർ, തിരുവല്ല)
Comments