മുത്തുമാരി അമ്മൻ പ്രഭാതരാഗം
മുത്തുമാരി അമ്മൻ പ്രഭാതരാഗം
തിരുവല്ലാഴപ്പൻ്റെ ക്ഷേത്ര മതിൽക്ക് വെളിയിൽ
വടക്കുമാറിയൊരു മൂക്കുത്തി തിളക്കം,
തിരു മുത്തുമാരി അമ്മൻ തൻ ദിവ്യജ്യോതി
പ്രഭാമയൂഖങ്ങൾക്കിടയിൽ നിന്നും
പ്രഭാകര മുഖകാന്തി തെളിഞ്ഞ നേരം।
കുളിർക്കാറ്റിൻ തലോടലുകൾക്കൊപ്പം
കാതിനും കരളിനും ഉന്മേഷമേകി,
കരുണാമൃതം അമൃത തുല്യമായി
കേൾക്കായി അമ്മതൻ തിരുനാമങ്ങൾ
കാതോരം മന്ത്രധ്വനിയായി നിറഞ്ഞു।
കുംഭനാസം ഭരണി നാളിലെ പുണ്യം
കുങ്കുമച്ചാർത്തിലും പൂക്കളിലാഴ്ന്നു,
അമ്മൻ കുടവും കാരകാട്ടവും നിറഞ്ഞപ്പോൾ
മഞ്ഞൾ നീരാട്ടിൽ ഭക്തിരസം തൂകി,
മനമൊട്ടാകെ ദേവീസ്മരണം വിരിഞ്ഞു।
ചെണ്ടമേളത്തിൻ നാദമുണർന്നപ്പോൾ
ചിന്തകളെല്ലാം ദേവിയിലലിയുന്നു,
മുത്തുമാരി അമ്മൻ കൃപ ചൊരിയുമ്പോൾ
മുറിവേറ്റ ഹൃദയങ്ങൾ പൂവണിയുന്നു।
ജീ ആർ കവിയൂർ
14 05 2026
(കവിയൂർ , തിരുവല്ല)
Comments