മണലിൽ എഴുതിയ വാക്കുകൾ
മണലിൽ എഴുതിയ വാക്കുകൾ
തിരമാല തഴുകിയ തീരത്ത്,
മണലിൽ ചില വാക്കുകൾ തെളിഞ്ഞു.
കാറ്റിന്റെ നിശ്ശബ്ദ യാത്രയിൽ,
അവ മെല്ലെ മാഞ്ഞുപോയി.
സന്ധ്യയുടെ മങ്ങൽ വെളിച്ചത്തിൽ,
ഓർമ്മകൾ തിരികെ വന്നിരുന്നു.
പറയാതെ മറഞ്ഞ വികാരങ്ങൾ,
ഹൃദയത്തിൽ ഒഴുകിനിന്നു.
കാലം കഴുകിയ പാതകളിൽ,
ചുവടുകൾ മാത്രം ബാക്കിയായി.
മണലിൽ എഴുതിയ വാക്കുകൾ,
മൗനമായി ഉണർന്ന് എഴുന്നേറ്റു.
ജീ ആർ കവിയൂർ
21 05 2026
( കവിയൂർ,തിരുവല്ല)
Comments