തിരുവല്ല മുത്തുമാരിയമ്മേ ശരണം





മുത്തുമാരിയമ്മേ ശരണം 


അമ്മേ ശരണം ദേവി ശരണം 

മുത്തുമാരിയമ്മേ ശരണം


'മുത്തുമാരിയമ്മേ ശരണം...

അമ്മേ ശരണം ദേവി ശരണം

മുത്തുമാരിയമ്മേ ശരണം...


തെങ്കാശി തൻ ശങ്കരൻ കോവിലിൻ-

തെരുവിലെ അമ്മൻ കോവിലിൽ നിന്നും

തിരുവല്ലാഴപ്പൻ്റെ ക്ഷേത്രം പണിയുവാൻ

തിരുവുള്ളത്താൽ ക്ഷണിതരായ് വന്നവർ

തൻ തേവാരമൂർത്തിയെ കുടിയിരുത്തി.


ഗണപതി ഭഗവാനു നിത്യവും ഹോമവും 

ഗരിമയോടെന്നും നടത്തുന്നു പുണ്യം

ഗണേശ ശരണം ശരണം ഗണേശാ...


നാഗരാജാവും നാഗയക്ഷിയമ്മയും

ബ്രഹ്മരക്ഷസ്സും ചേച്ചിയമ്മയും

ഗുരുവും യോഗീശ്വരനും സുബ്രഹ്മണ്യനും

കിഴക്കോട്ട് ദർശനമായ് അനുഗ്രഹമേകുന്നു.


മുത്തുമാരിയമ്മൻ തൻ കോവിലിൽ-

ചൈതന്യപൂർണ്ണയായ് വാഴുന്നു അമ്മ

വർഷത്തിലൊരിക്കൽ കുംഭത്തിലെ-

ഭരണി നാളിൽ അമ്മക്ക് മഞ്ഞൾനീരാട്ട്!

​കണ്ടുതൊഴും ഭക്തർക്ക് ശാന്തിയും-

ഐശ്വര്യവും നൽകുമല്ലോ മഹാമാരി

അമ്മേ ശരണം ദേവി ശരണം...



പടിഞ്ഞാട്ട് ദർശനമായ് സാക്ഷാൽ-

ശിവപെരുമാൾ തൻ അരികിലായി

മാടസ്വാമിയും മറ്റ് ഉപദേവതകളും

കുടികൊണ്ട് മനശാന്തി നൽകുന്നു സദാ.


ശ്രീവല്ലഭ പ്രഭു തൻ പ്രശ്നവിധിയിൽ

തെളിയുന്നു ദേവി തൻ സാന്നിധ്യം!

രാജശാസനയാൽ വന്നവർ ഇന്നും

വിധിപ്രകാരം നിന്നെ പരിപാലിക്കുന്നു...

​ഭക്തിയാൽ  നിൻ പദം പൂകുന്നു ഭക്തർ

അമ്മേ ശരണം ദേവി ശരണം!


'മുത്തുമാരിയമ്മേ ശരണം...

അമ്മേ ശരണം ദേവി ശരണം

മുത്തുമാരിയമ്മേ ശരണം...


ജീ ആർ കവിയൂർ 

11 05 2026

( കവിയൂർ, തിരുവല്ല)


Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത