ഏകാന്ത ചിന്തകൾ 295
ഏകാന്ത ചിന്തകൾ 295
ആത്മാവിൽ തെളിയും സൂക്ഷ്മമായ നിശ്ശബ്ദം
ഹൃദയത്തിൽ നിറയും മറഞ്ഞൊരു സ്വരം
മനസ്സിൽ വിരിയും അനവധി ചിത്രങ്ങൾ
ജീവിതം പകരും അത്ഭുതമായ നിറങ്ങൾ
പുഞ്ചിരി വിടരും ചെറിയൊരു ചിന്തയിൽ
കണ്ണീർ തുളുമ്പും നിശബ്ദമായ ഓർമ്മയിൽ
നിഴലുകൾ പോലെ പിന്തുടരും അനുഭവങ്ങൾ
കാലം വരക്കും പുതുമയുള്ള വഴികൾ
സ്പർശമില്ലാതെ സ്പന്ദനം സൃഷ്ടിക്കുന്നതു
കാണാനാകാതെ ഉള്ളിൽ നിറയുന്നതു
മറക്കാനാകാതെ ഓർമ്മയിൽ ജീവിക്കുന്നത്
മനുഷ്യനെ മാറ്റി തീർക്കുന്ന ശക്തി
ജീ ആർ കവിയൂർ
27 04 2026
(കവിയൂർ,തിരുവല്ല )
Comments