പ്രണയഭൈരവി (ഗാനം)
പ്രണയഭൈരവി (ഗാനം)
സ്വപ്നങ്ങളെൻ മിഴികളിൽ കണ്മഷിയായ് ചാലിച്ചവൻ,
വിണ്ണിലെൻ ദാഹങ്ങളെ കാർമേഘമായ് മാറ്റിയവൻ...
ഉറക്കവും വിശപ്പുമേതോ വഴികളിൽ മറന്നു,
നിന്നെയോർത്തുരുകുമെൻ രാവുകൾ നീളവെ...
മനസ്സിൻ അവസ്ഥകളോരോന്നുമിന്നീ വരികളിൽ,
മധുര നോവിൻ്റെ കാര്യമായി മാറുന്നുവല്ലോ...
എൻ ചിദാകാശത്താകെ നിലാവുപോലുമില്ലാതെ വിതുമ്പുമെൻ മാനസം,
ഒരു താങ്ങുമില്ലാതെ ഇരുളിൽ തനിയെ തേടവേ...
കടലിൻ്റെ നൊമ്പരം കരയോട് പറഞ്ഞു തീർക്കാനാവാതെ,
തിരമാലയായ് വീണ്ടും മടങ്ങുന്നതു പോലെ...
നീ തിരിച്ച കൈകളിൽ ഒടിഞ്ഞ കുപ്പിവളപ്പൊട്ടുകൾ,
മിഴികളേക്കാൾ രക്തം ചിന്തിയൊരന്തർദാഹങ്ങൾ...
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന്,
നിൻ സാമീപ്യമിന്നും കൊതിയോടെ മറക്കാതെ നെഞ്ചോട് ചേർത്ത് ഓമനിക്കുന്നു...
ഭ്രാന്തനെന്ന് എന്നെയും നോക്കിപ്പലപ്പോഴും ചിരിച്ചവൻ,
ഭ്രാന്തനെന്ന് എന്നെയും നോക്കിപ്പലപ്പോഴും ചിരിച്ചവൻ,
ഒടുവിലീ പ്രണയത്തിൽ സ്വയം ഭ്രാന്തനായ് തീർന്നവൻ!
ഒടുവിലീ പ്രണയത്തിൽ സ്വയം ഭ്രാന്തനായ് തീർന്നവൻ!
ജീ ആർ കവിയൂർ
27 05 2026
( കവിയൂർ, തിരുവല്ല)
Comments