മിഴിയടയാളം
മിഴിയടയാളം
മൗനം ചാലിച്ച ചിന്തകളിൽ നിറയും
മൊഴി നൽകാതെ നിൽക്കും എൻ
മധുര നോവിൻ്റെ മിഴിയടയാളം
മനസ്സിൻ്റെ താളുകളിൽ ഒളിപ്പിച്ച ചിത്രം.
തോന്ന്യാക്ഷരങ്ങൾ ഇന്നും
തെന്നലായി കുളിർകോരും
താളാത്മകമാം അക്ഷര കൂട്ടിനു
തണലേകുന്നു നെഞ്ചിലെ അഗ്നി.
പതിറ്റാണ്ടുകൾ മാഞ്ഞൊരു പാതയോരം
പലകുറി നമ്മൾ നടന്ന നേരം
പതിയെ തലോടിയ കാറ്റിൽ ഇന്നും
പതറാതെ കേൾക്കുന്നു നിൻ്റെ മൗനം.
വഴിവിളക്കുകൾ പോലെയെൻ ഓർമ്മകളിൽ
വറ്റാത്ത കനലായി നീയെരിയുന്നു
വാക്കുകൾ തോൽക്കുന്നൊരീ നിമിഷത്തിൽ
വിരഹത്തിൻ ഗസലായി നീ പെയ്യുന്നു.
ജീ ആർ കവിയൂർ
10 05 2026
(കവിയൂർ , തിരുവല്ല)
Comments