പാർവണ പൊയ്കതൻ കൽപ്പടവിൽ
പാർവണ പൊയ്കതൻ കൽപ്പടവിൽ
പാർവണ പൊയ്കതൻ കൽപ്പടവിൽ
പുഞ്ചിരി പൂവുമായി കനവിൽ നിന്നവളെ
പെയ്തൊഴിഞ്ഞോർമ്മതൻ തണൽ തേടവേ
പകരും നക്ഷത്രങ്ങളുടെ പതനങ്ങൾ കണ്ട്
പാലൊളി ചിതറുമീ പാതിരാവിൽ
പതിവായി നാം ചേർന്നിരുന്നോരു നാളുകളിൽ
പവിത്രമാം മധുര നോവിൻ്റെ ദലസ്പർശം
പനിനീർ മലരുകളെയോർത്തുപോന്നു
പൂങ്കാറ്റിലലിയുന്ന നിൻ മൊഴികളെല്ലാം
പലവട്ടം മറക്കാതെ താളുകൾ മറിക്കവേ
പരശ്ശതം ജന്മങ്ങൾ കഴിഞ്ഞാലും പെണ്ണേ
പതറാതെ നിൻ പ്രണയത്തിൻ തണലിൽ വാഴാം
പകൽവെളിച്ചം പോലുമിന്നെന്നിൽ ഇരുളായി
പതിയെൻ ഹൃദയതാളം നിലയ്ക്കും വരെയും
പങ്കുവെച്ചോരാ അനുരാഗ തീരങ്ങളിൽ
പരാതികളേതുമില്ലാതെ കാത്തിരിക്കാം
ജീ ആർ കവിയൂർ
18 05 2026
(കവിയൂർ , തിരുവല്ല)

Comments