പേച്ചി അമ്മൻ തൻ മുന്നിൽ

 പേച്ചി അമ്മൻ തൻ മുന്നിൽ

പല്ലവി 
പേച്ചി അമ്മൻ തൻ തിരു നടയിൽ
മൊഴിയടഞ്ഞു മിഴിയടഞ്ഞു നിന്ന നേരം
അമ്മേ സരസ്വതി വീണാപുസ്തക ധാരണി
ശരണം ശരണം തവ ശരണം 

ചരണം 1
മുത്തുമാരിയമ്മൻ കോവിൽ തിരുമുറ്റത്തിൽ,
പേച്ചി അമ്മൻ തൻ സന്നിധി കണ്ടു വണങ്ങിടുന്നു.
തമിഴ്മൊഴിയിൽ പേച്ചിയെന്നാൽ സാക്ഷാൽ ശാരദാ ദേവിയല്ലോ,
അറിവിൻ്റെ പ്രകാശമായി ഉള്ളിൽ നിറഞ്ഞിടേണമേ അമ്മേ

ചരണം 2
വാങ്മയീ വാഗ്ദേവിയാം മാതാവേ സരസ്വതീ,
ഈ ദാസന്റെ മാനസതാരിൽ വിളങ്ങിടേണമേ 
ശ്വേതപത്മത്തിൽ വാഴും ജഗദംബികേ തായേ,
സത്ബുദ്ധിയും സദ്ഗുണവും പ്രസാദിച്ചീടേണമേ.

ചരണം 3 
ആ കൊച്ചു സന്നിധിയിൽ കണ്ടൊരാ ദിവ്യരൂപം,
ആത്മാവിൽ കുളിരേകി ദുരിതങ്ങൾ മാറ്റിടുന്നു.
വിദ്യയും ജ്ഞാനവും ചൊരിയുന്ന നാഥേ അവിടുന്ന്,
അടിയന്റെ നാവിൻതുമ്പിൽ സദാ നൃത്തമാടേണമേ 

ചരണം 4
അമ്മേ ശരണമെന്നു പാടി സ്തുതിച്ചിടുന്നു,
ആശ്രിതവത്സലയാം അവിടുന്ന് തുണയ്ക്കേണമേ 
പേച്ചി അമ്മൻ രൂപത്തിൽ വാഴുന്ന കലൈവാണിയേ,
അവിടുത്തെ തൃപ്പാദങ്ങളിൽ ഇതാ പ്രണമിക്കുന്നെൻ 

ജീ ആർ കവിയൂർ 
16 05 2026
(കവിയൂർ , തിരുവല്ല)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത