നീതിയുടെ കനൽ

 നീതിയുടെ കനൽ
 ( നീതിക്കായി മകൾ നഷ്ടപ്പെട്ട അമ്മക്കായ്, ഒരു നോവിൻ്റെ കനൽ)


(പല്ലവി)
നീതിതൻ വാതിൽക്കൽ വിങ്ങുന്നൊരമ്മതൻ
കണ്ണുനീർ കണ്ടുവോ നീ?
സ്വപ്നങ്ങൾ നെയ്തൊരു 
പൊൻമകൾ പോയൊരു
ശൂന്യമാം വീഥിയിൽ നിൽപ്പൂ മനം.

(കോറസ് )
തരിക തരിക പ്രീതി അൽപ്പം
തരിക തരിക നീതി എന്നത്

(അനുപല്ലവി)
അറിവിന്റെ ദീപം അണച്ചു കളഞ്ഞവർ
അധികാര ഗർവ്വിൽ ചിരിക്കുന്നുവോ?
പെൺമനം തേങ്ങുന്നൊരീ കറുത്ത രാത്രികളിൽ
നീതിതൻ വെട്ടം ഉദിക്കില്ലയോ?

(കോറസ് )
തരിക തരിക പ്രീതി അൽപ്പം
തരിക തരിക നീതി എന്നത്

(ചരണം) 
പതറില്ല നമ്മൾ ഈ പോരാട്ട വീഥിയിൽ
പകൽവെളിച്ചം വരും നാളെയൊന്നിൽ,
അമ്മതൻ കണ്ണുനീർ കനലായി മാറുമ്പോൾ
അനീതിതൻ കോട്ടകൾ തകർന്നിടുമേ.

(കോറസ് )
തരിക തരിക പ്രീതി അൽപ്പം
തരിക തരിക നീതി എന്നത്

ജീ ആർ കവിയൂർ 
10 05 2026
(കവിയൂർ , തിരുവല്ല)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത