തിരുവാറ്റാ മഹാദേവ സ്തുതി

 തിരുവാറ്റാ മഹാദേവ സ്തുതി



തിരുവാറ്റയിൽ മഹാദേവൻ്റെ
തിരുമുന്നിൽ നിന്നു തൊഴുമ്പോൾ 
തിങ്കൾക്കലാധരൻ്റെ സ്വയംഭൂലിംഗത്തിൽ
തീർത്ഥാടുമ്പോൾ കൈലാസത്തിലെന്നപ്പോൽ

ഹര ഹര ശങ്കരാ ശിവ ശിവ ശങ്കരാ
ഹര ഹര ശങ്കരാ ശിവ ശിവ ശങ്കരാ

തിരുമകാനാം ഗണപതിയും ഉണ്ടല്ലോ ചാരെ 
തീർക്കുമല്ലോ ദുഃഖ സങ്കടം അവിടുന്നു 
താരഹാര മണിഞ്ഞവനെ ശിവശങ്കരനെ 
തണലായി താങ്ങായി എന്നുമുണ്ടല്ലോ ചാരേ

ഹര ഹര ശങ്കരാ ശിവ ശിവ ശങ്കരാ
ഹര ഹര ശങ്കരാ ശിവ ശിവ ശങ്കരാ

തണ്ണീർ പുതപ്പാലെ ചുറ്റപ്പെട്ട ശൈലമേ
തന്നല്ലോ മേലേടം പ്രളയത്തിൻ കാവലായ്
താഴെയും മേലെയും വാഴുന്ന തമ്പുരാൻ
തിരുവാറ്റ വാഴുന്ന ദേവാധിദേവൻ

ഹര ഹര ശങ്കരാ ശിവ ശിവ ശങ്കരാ
ഹര ഹര ശങ്കരാ ശിവ ശിവ ശങ്കരാ

തൂവെള്ള തീർത്ഥത്താൽ അഭിഷേകം ആടുമ്പോൾ
താപങ്ങൾ നീക്കുന്ന തൃക്കണ്ണു തുറന്നീടാം
തിരുമനസ്സാലെ വിളങ്ങുന്ന ശംഭോ നീ
തന്നീടണേ നിത്യ സൗഭാഗ്യ ശാന്തിയും

ഹര ഹര ശങ്കരാ ശിവ ശിവ ശങ്കരാ
ഹര ഹര ശങ്കരാ ശിവ ശിവ ശങ്കരാ

ജീ ആർ കവിയൂർ 
08 04 2026
(കവിയൂർ, തിരുവല്ല)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത